ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ജൂൺ പാദത്തിൽ 131 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി അമര രാജ ബാറ്ററിസ്

ഡൽഹി: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 131.45 കോടി രൂപയുടെ അറ്റാദായം നേടി അമര രാജ ബാറ്ററിസ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 124 കോടി രൂപയായിരുന്നു. ഈ കാലയളവിൽ, കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,886 കോടി രൂപയിൽ നിന്ന് 2,620 കോടി രൂപയായി വർധിച്ചു.

ഓട്ടോമോട്ടീവ് മേഖലയിൽ ആഫ്റ്റർ മാർക്കറ്റിൽ നിന്നും ഫോർ വീലർ, ടു വീലർ ഒഇഎം സെഗ്‌മെന്റുകളിൽ നിന്നും ശക്തമായ ഡിമാൻഡിന് കമ്പനി സാക്ഷ്യം വഹിച്ചതായും, വ്യാവസായിക ബാറ്ററി വോളിയം ആരോഗ്യകരമായ വളർച്ചയാണ് കാണിക്കുന്നതെന്നും അമര രാജ ബാറ്ററിസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജയദേവ് ഗല്ല പറഞ്ഞു.

ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും സാമ്പത്തികമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാത്രമല്ല, ബ്രാൻഡുകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ മാർക്കറ്റിംഗ്, വിതരണ സംരംഭങ്ങൾ ആരംഭിക്കാനും തങ്ങൾക്ക് കഴിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പവറിന്റെയും മറ്റ് ഇൻപുട്ട് ചെലവുകളുടെയും വർദ്ധനവ് കാരണം കമ്പനിയുടെ മാർജിനുകളിൽ തുടർച്ചയായ സമ്മർദ്ദം അനുഭവപ്പെടുന്നതായി കമ്പനി പറഞ്ഞു. എന്നിരുന്നാലും, ക്യാപ്റ്റീവ് സോളാർ ജനറേഷൻ ഉൾപ്പെടെ ശേഷിക്കുന്ന സമയത്ത് ഈ ചെലവുകൾ വീണ്ടെടുക്കാൻ ചില പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

X
Top