പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

അമാന്ത ഹെല്‍ത്ത്‌കെയര്‍ ഐപിഒ സെപ്‌റ്റംബര്‍ 1 മുതല്‍

മാന്ത ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 1ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 3 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 120-126 രൂപയാണ്‌ ഇഷ്യു വില. 119 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. സെപ്‌റ്റംബര്‍ 8ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

കമ്പനി 126 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌. ഒഎഫ്‌എസ്‌ വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുടെയും ഓഹരി വില്‍പ്പന നടത്തുന്നില്ല.

കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 70 കോടി രൂപ പ്രവര്‍ത്തന മൂലധനത്തിനായും ബാക്കി തുക കടം തിരിച്ചടക്കുന്നതിനായും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. 10.5 കോടി രൂപയാണ്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമാന്ത ഹെല്‍ത്ത്‌കെയര്‍ കൈവരിച്ച ലാഭം.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത്‌ 3.63 കോടി രൂപയായിരുന്നു. വരുമാനം 281.61 കോടി രൂപയില്‍ നിന്നും 276.09 കോടി രൂപയായി ഇടിഞ്ഞു.

X
Top