പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഗതി എക്‌സ്പ്രസിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കി ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്

ന്യൂഡല്‍ഹി: ഗതി കിന്റ്‌സു എക്‌സ്പ്രസിന്റെ 30 ശതമാനം അധിക ഓഹരികള്‍ ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ് സ്വന്തമാക്കി. 406.71 കോടി രൂപയ്ക്ക് ഓള്‍കാര്‍ഗോ 150,000 ഓഹരികള്‍ വാങ്ങുകയായിരുന്നു.

നേരത്തെ 70 ശതമാനം ഓഹരികള്‍ ഇവര്‍ വാങ്ങിയിരുന്നു. ഇതോടെ ഗതി എക്‌സ്പ്രസിന്റെ 100 ശതമാനം ഓഹരികളും നിയന്ത്രണവും ഓള്‍കാര്‍ഗോയുടെ കൈകളിലായി.

ജാപ്പനീസ് ജെവി പങ്കാളിയായ കിന്ററ്റ്‌സു വേള്‍ഡ് എക്‌സ്പ്രസ് (കെഡബ്ല്യുഇ) ഗ്രൂപ്പില്‍ നിന്ന് ഗതി കിന്ററ്റ്‌സു എക്‌സ്പ്രസിന്റെ 30 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ബോര്‍ഡ് ഓള്‍ലോജിസ്റ്റിക്സിന് അനുമതി നല്‍കിയിരുന്നു. ഗതിയുടെ 70 ശതമാനം ഓള്‍കാര്‍ഗോയുടേയും ബാക്കി 30 ശതമാനം കെഡബ്ല്യുഇയുടെ കൈവശമായിരുന്നു.

9,197 കോടിയുടെ വിപണി മൂല്യമുള്ള, കൊറിയര്‍ സേവന വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഓള്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്. 180-ലധികം രാജ്യങ്ങളില്‍ ലോജിസ്റ്റിക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.മള്‍ട്ടി-മോഡല്‍ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സും ഗതാഗത സേവനങ്ങളും ഇന്ത്യയിലും നല്‍കുന്നു.

ഏറ്റവും വലിയ നോണ്‍-വെസല്‍ ഓപ്പറേറ്റിംഗ് കോമണ്‍ കാരിയറുകളില്‍ ഒന്നാണ്.

X
Top