റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നുകയറ്റുമതിരംഗത്ത് സൂപ്പർ ഹിറ്റായി മെഗാഫുഡ് പാർക്ക്യുഎസുമായുള്ള കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്ന് നീതി ആയോഗ്12% നിരക്ക് ഒഴിവാക്കി ജിഎസ്ടി സ്ലാബ് മൂന്നായി കുറച്ചേക്കും

യുപിഐ ഇടപാടുകളിൽ സർവകാല റെക്കോർഡ്

കൊല്ലം: രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്‍റ് രംഗത്ത് മികച്ച നേട്ടവുമായി യൂണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (യുപിഐ) ഇടപാടുകൾ കഴിഞ്ഞ മാസം സർവകാല റെക്കോർഡിലെത്തി.

നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ മേയിൽ 18.68 ബില്യൺ (1,868 കോടി) ഇടപാടുകളാണ് നടന്നത്. ഇത് 25.14 ട്രില്യൺ(25.14 ലക്ഷം കോടി) രൂപയുടെ റെക്കോർഡ് മൂല്യം രേഖപ്പെടുത്തി.

കഴിഞ്ഞ മാർച്ചിലാണ് ഏറ്റവും ഉയർന്ന ഇടപാടുകൾ രേഖപ്പെടുത്തിയിരുന്നത്. അന്ന് 18.3 ബില്യൺ ഇടപാടുകളും 24.77 ട്രില്യൺ രൂപയുടെ മൂല്യവുമാണ് ഉണ്ടായിരുന്നത്.

ഏപ്രിലിനെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ നാല് ശതമാനവും മൂല്യത്തിൽ അഞ്ച് ശതമാനവുമാണ് മേയിൽ വർധനയുണ്ടായത്. ഏപ്രിലിൽ 17.89 ബില്യൺ ഇടപാടുകളും 23.95 ട്രില്യൺ രൂപയുടെ മൂല്യവുമാണ് രേഖപ്പെടുത്തിയിരുന്നത്.

മുൻവർഷത്തെ അപേക്ഷിച്ച് യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 33 ശതമാനവും മൂല്യത്തിൽ 23 ശതമാനവും വർധനയുണ്ടായി. മേയ് മാസത്തിൽ പ്രതിദിന ഇടപാടുകളുടെ എണ്ണം ഏപ്രിലിലെ 596 നിന്ന് 602 ദശലക്ഷമായി ഉയർന്നു. ഇതോടെ പ്രതിദിന മൂല്യം ഏപ്രിലിലെ 79,831 കോടി രൂപയിൽ നിന്ന് 81,106 കോടി രൂപയായി വർധിച്ചു.

യുപിഐക്ക് പുറമെ മറ്റ് ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളും മേയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഇമ്മീഡിയറ്റ് പേയ്‌മെന്‍റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകൾ മൂന്ന് ശതമാനം വർധനയോടെ 464 ദശലക്ഷത്തിലെത്തി. മൂല്യത്തിലും മൂന്ന് ശതമാനം വർധനയുണ്ടായി 6.41 ട്രില്യൺ രൂപ രേഖപ്പെടുത്തി. എന്നാൽ ഇത് കഴിഞ്ഞ വർഷം മേയ് മാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ 17 ശതമാനം കുറവുമാണ്.

ഫാസ്റ്റ് ടാഗ് ഇടപാടുകൾ അഞ്ച് ശതമാനം വർധിച്ച് 404 ദശലക്ഷം വ്യാപാരം രേഖപ്പെടുത്തി. മൂല്യത്തിൽ നാല് ശതമാനം വർധനയോടെ 7,087 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച് എണ്ണത്തിൽ 16 ശതമാനവും മൂല്യത്തിൽ 20 ശതമാനവും വർധനയുണ്ടായി.

ആധാർ എനേബിൾഡ് പേയ്‌മെന്‍റ് സിസ്റ്റം ഇടപാടുകൾ 11 ശതമാനം വർധിച്ച് 105 ദശലക്ഷം ഇടപാടുകൾ രേഖപ്പെടുത്തി. മൂല്യത്തിൽ എട്ട് ശതമാനം വർധനയോടെ 28,703 കോടി രൂപയായി ഇത് ഉയർന്നു. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് എണ്ണത്തിൽ 16 ശതമാനവും മൂല്യത്തിൽ 23 ശതമാനവും വർധനയുണ്ടായി.

രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്‍റ് രംഗം അതിവേഗം വളരുകയാണെന്നതിന്‍റെ മികച്ച ഉദാഹരണമാണ് ഈ കണക്കുകൾ.

X
Top