തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കുതിപ്പു നടത്തി അലംബിക് ഫാര്‍മ ഓഹരി

മുംബൈ: ജനറല്‍ സ്‌റ്റെറൈല്‍ ഫെസിലിറ്റിയില്‍ പെടുന്ന കുത്തിവയ്പ്പിന് യുഎസ് ഡ്രഗ് റെഗുലേറ്ററിന്റെ അന്തിമ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരി കുതിച്ചുയര്‍ന്നു. 7.59 ശതമാനം നേട്ടത്തില്‍ 658.15 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. കെറ്റോറോലാക് ട്രോമെത്തമൈന്‍ ഇന്‍ജക്ഷന്‍ യുഎസ്പി എന്നതിന്റെ ചുരുക്കിയ പുതിയ ഡ്രഗ് ആപ്ലിക്കേഷന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി മരുന്ന് ഉത്പാദകരായ കമ്പനി അറിയിക്കുകയായിരുന്നു.

എന്നാല്‍ ഭൂരിഭാഗം വിശകലന വിദഗ്ധരും ഓഹരിയില്‍ ബെയറിഷാണ്. മോത്തിലാല്‍ ഓസ്വാള്‍, ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവര്‍ വില്‍ക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ കെആര്‍ ചോക്‌സി ഹോള്‍ഡ് റേറ്റിംഗാണ് നല്‍കുന്നത്. 2010 ല്‍ സ്ഥാപിതമായ അലംബിക് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന (13347.62 കോടി രൂപ വിപണി മൂലധനമുള്ള) ഒരു മിഡ് ക്യാപ് കമ്പനിയാണ്.

ഫാര്‍മസ്യൂട്ടിക്കല്‍സ്, നിര്‍മ്മാണം, വില്‍പന കയറ്റുമതി, റോയല്‍റ്റി എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1263.22 കോടി രൂപ ഏകീകൃത മൊത്ത വരുമാനം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ പാദത്തില്‍ നിന്നും 11.42 ശതമാനം കുറവ്. 58.66 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

X
Top