തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അലംബിക് ഫാർമയുടെ ജനറിക് ക്യാപ്‌സ്യൂളിന് യുഎസ്എഫ്ഡിഎ അനുമതി

മുംബൈ: അലംബിക് ഫാർമയുടെ ജനറിക് ക്യാപ്‌സ്യൂളിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു. മുതിർന്നവരുടെ വൻകുടലിലെ പുണ്ണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ജനറിക് മരുന്നായ മെസലാമൈൻ എക്സ്റ്റെൻഡഡ് റിലീസ് ക്യാപ്‌സ്യൂളുകൾക്കാണ് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചതെന്ന് അലംബിക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചു.

0.375 ഗ്രാം വീര്യമുള്ള മെസലാമൈൻ എക്സ്റ്റെൻഡഡ്-റിലീസ് കാപ്‌സ്യൂളുകൾക്കുള്ള പുതിയ ഡ്രഗ് ആപ്ലിക്കേഷന് (ANDA) യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) അനുമതി നൽകിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ മരുന്ന് സാലിക്സ് ഫാർമസ്യൂട്ടിക്കൽസ് ഇങ്കിന്റെ റഫറൻസ് ലിസ്‌റ്റഡ് മരുന്നായ അപ്രിസോ എക്സ്റ്റെൻഡഡ്-റിലീസ് ക്യാപ്‌സ്യൂളുകൾക്ക് തുല്യമാണ്.

മരുന്നിന് 133 ദശലക്ഷം യുഎസ് ഡോളറിന്റെ വാർഷിക വിൽപ്പന കണക്കാക്കുന്നതായി അലംബിക് ഫർമാ പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ പദാർത്ഥങ്ങൾ, ഇന്റർമീഡിയറ്റുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ മൾട്ടിനാഷണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് അലംബിക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്.

X
Top