ആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കം

25 മില്യൺ ഡോളർ സമാഹരിക്കാൻ പദ്ധതിയുമായി അക്‌സം ട്രേഡ്‌മാർട്ട്

മുംബൈ: എംഎസ്എംഇകളുടെ അസംസ്‌കൃത വസ്തു വിതരണത്തിനായുള്ള ബിസിനസ്-ടു-ബിസിനസ് (B2B) സ്റ്റാർട്ടപ്പായ അക്‌സം ട്രേഡ്‌മാർട്ട്, അതിന്റെ വിപുലീകരണ പദ്ധതികൾക്കായി നിക്ഷേപകരിൽ നിന്ന് 25 ദശലക്ഷം ഡോളർ (ഏകദേശം 199 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുന്നു. മൂലധന സമാഹരണത്തിനായി കമ്പനി ഒരു ബോട്ടിക് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്.

കമ്പനിയുടെ വളർച്ചാ നാഴികക്കല്ലുകൾക്ക് അനുസൃതമായി ഘട്ടം ഘട്ടമായി മൂലധനം സമാഹരിക്കാനും സാങ്കേതികവിദ്യയിലേക്ക് നിക്ഷേപം നടത്താനും കമ്പനി പദ്ധതിയിടുന്നു. വളർച്ചാ നാഴികക്കല്ലുകൾ അനുസരിച്ച് അടുത്ത 12 മാസത്തിനുള്ളിൽ 25 മില്യൺ ഡോളർ സമാഹരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് അക്‌സം ട്രേഡ്‌മാർട്ട് സഹസ്ഥാപകൻ സുമിത് ഭാട്ടിയ പറഞ്ഞു.

മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനായി കമ്പനി ആദ്യഘട്ട നിക്ഷേപകരുമായും ഫാമിലി ഓഫീസുകളുമായും ചർച്ച നടത്തുന്നതായിയാണ് ലഭിക്കുന്ന വിവരം. ഏഴ് മാസത്തിനുള്ളിൽ എൽ ആൻഡ് ടി, ജിൻഡാൽ സ്റ്റെയിൻലെസ്, ടാറ്റ പ്രോജക്ട്സ് തുടങ്ങിയ കമ്പനികളുമായി ബന്ധം വളർത്തിയെടുക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നും സ്റ്റീൽ, കൽക്കരി, ടൈൽസ്, പെയിന്റ്, കെമിക്കൽസ് തുടങ്ങിയ വിഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 200-ലധികം സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്നും സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

X
Top