ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു

കൊച്ചി: ആകാശ എയർ കൊച്ചിയിൽ നിന്ന് രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കുന്നു. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരികെയുമാണ് ആദ്യ സർവീസ്. ആഴ്ചയിൽ 4 സർവീസുകൾ വീതം ഉണ്ടാകും.

ശനി, തിങ്കൾ ദിവസങ്ങളിൽ ഓരോ സർവീസും, ഞായറാഴ്ചകളിൽ 2 സർവീസ് വീതവുമാണ് ഉണ്ടാവുക. ശനി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.55ന് ജിദ്ദയിലെത്തും. മടക്ക വിമാനം പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയിലെത്തും.

ഞായറാഴ്ചകളിൽ ആദ്യ വിമാനം പുലർച്ചെ 3ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് 6.45ന് ജിദ്ദയിലെത്തും. മടക്ക വിമാനം 7.45ന് പുറപ്പെട്ട് വൈകിട്ട് 4.45ന് കൊച്ചിയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി 8.45ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 1.10ന് ജിദ്ദയിലെത്തും. മടക്ക വിമാനം രാവിലെ 10.10ന് കൊച്ചിയിലെത്തും.

29, ജൂലൈ 6 തീയതികളിൽ ഒരു സർവീസ് മാത്രമേ ഉണ്ടാകൂ. വൈകിട്ട് 5ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.45ന് ജിദ്ദയിലെത്തും. അവിടെ നിന്ന് 9.45ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.45ന് കൊച്ചിയി‍ൽ മടങ്ങിയെത്തും.

ജൂലൈ 13 മുതലുള്ള ഞായറാഴ്ചകളിൽ 2 സർവീസുകൾ വീതം ഉണ്ടാകും. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. 186 ഇക്കോണമി ക്ലാസ് സീറ്റുകളാണ് വിമാനത്തിലുണ്ടാവുക.

X
Top