സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

എയർ ഇന്ത്യ-വിസ്‌താര ലയനം പൂർത്തിയായി; വി​സ്‌​താ​ര​യി​ൽ​നി​ന്ന് 6000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ പുനർവിന്യസിച്ചു

കൊ​ച്ചി: എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ്പി​ന്‍റെ സ്വ​കാ​ര്യ​വ​ത്​​ക​ര​ണാ​ന​ന്ത​ര യാ​ത്ര​യി​ൽ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ല് സൃ​ഷ്‌​ടി​ച്ച്​ എ​യ​ർ ഇ​ന്ത്യ​യും വി​സ്‌​താ​ര​യും ത​മ്മി​ലെ ല​യ​നം പൂ​ർ​ത്തി​യാ​യി.

ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഗ്രൂ​പ്പി​ന്‍റെ ചെ​ല​വ്​ കു​റ​ഞ്ഞ വി​മാ​ന സ​ർ​വി​സു​ക​ളാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്, എ.​ഐ.​എ​ക്സ് ക​ണ​ക്ട്​ (മു​മ്പ് എ​യ​ർ ഏ​ഷ്യ ഇ​ന്ത്യ) എ​ന്നി​വ​യു​ടെ ല​യ​നം പൂ​ർ​ത്തി​യാ​യി​രു​ന്നു.

ഇ​നി ഏ​കീ​കൃ​ത എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ് 300 വി​മാ​ന​ങ്ങ​ളു​മാ​യി നൂ​റി​ല​ധി​കം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ 312 റൂ​ട്ടി​ലാ​യി ആ​ഴ്ച​യി​ൽ 8300 ല​ധി​കം സ​ർ​വി​സ്​ ന​ട​ത്തും. പു​തി​യ ഫു​ൾ സ​ർ​വി​സ് എ​യ​ർ​ലൈ​നാ​യ എ​യ​ർ ഇ​ന്ത്യ 208 വി​മാ​ന​ങ്ങ​ളു​മാ​യി 90ല​ധി​കം ആ​ഭ്യ​ന്ത​ര, അ​ന്ത​ർ​ദേ​ശീ​യ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച്​ ആ​ഴ്ച​യി​ൽ 5600 ല​ധി​കം സ​ർ​വി​സ്​ ന​ട​ത്തും.

എ​യ​ർ​ലൈ​ന് പ്ര​തി​ദി​നം 1,20,000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രു​ണ്ടാ​കും. കൂ​ടാ​തെ, 75ല​ധി​കം കോ​ഡ്‌​ഷെ​യ​ർ, ഇ​ന്‍റ​ർ​ലൈ​ൻ പ​ങ്കാ​ളി​ക​ൾ വ​ഴി ലോ​ക​ത്തെ​മ്പാ​ടു​മാ​യു​ള്ള 800 ല​ധി​കം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വി​പു​ല​മാ​യ ക​ണ​ക്ടി​വി​റ്റി ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും.

പൂ​ർ​ണ സേ​വ​ന ല​യ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ് ര​ണ്ടു​വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ചി​രു​ന്നു. വി​സ്‌​താ​ര​യി​ൽ​നി​ന്ന് 6000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ പു​തി​യ സ്ഥാ​പ​ന ഘ​ട​ന​യി​ലേ​ക്ക് ചേ​ർ​ത്തു.

4000 ല​ധി​കം വെ​ണ്ട​ർ ക​രാ​റു​ക​ൾ ഏ​കീ​ക​രി​ക്കു​ക​യും 2,70,000 ഉ​പ​ഭോ​ക്തൃ ബു​ക്കി​ങ്ങു​ക​ൾ മൈ​ഗ്രേ​റ്റ് ചെ​യ്യു​ക​യും 4.5 ദ​ശ​ല​ക്ഷം ക്ല​ബ് വി​സ്‌​താ​ര ഫ്രീ​ക്വ​ന്‍റ് ഫ്ല​യ​ർ അ​ക്കൗ​ണ്ടു​ക​ൾ എ​യ​ർ ഇ​ന്ത്യ​യു​ടെ പു​ന​ർ​രൂ​പ​ക​ൽ​പ​ന ചെ​യ്ത ‘ഫ്രീ​ക്വ​ന്‍റ് ഫ്ല​യ​ർ’ പ്രോ​ഗ്രാ​മാ​യ മ​ഹാ​രാ​ജ ക്ല​ബി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തെ​ന്ന എ​യ​ർ ഇ​ന്ത്യ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റും ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റു​മാ​യ കാം​ബെ​ൽ വി​ൽ​സ​ൺ പ​റ​ഞ്ഞു.

ഏ​കീ​കൃ​ത ഫു​ൾ സ​ർ​വി​സ് എ​യ​ർ​ലൈ​ൻ എ​യ​ർ ഇ​ന്ത്യ എ​ന്ന പേ​രി​ൽ ‘എ.​ഐ’ എ​ന്ന എ​യ​ർ​ലൈ​ൻ കോ​ഡ് ഉ​പ​യോ​ഗി​ച്ച് സ​ർ​വി​സ് ന​ട​ത്തും. വി​സ്‌​താ​ര വി​മാ​ന​ങ്ങ​ള്‍ ‘2’ എ​ന്ന അ​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല​ക്ക ഫ്ലൈ​റ്റ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് തി​രി​ച്ച​റി​യാം.

വി​സ്താ​ര​യി​ൽ 49 ശ​ത​മാ​നം ഓ​ഹ​രി ഉ​ണ്ടാ​യി​രു​ന്ന സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്​ ല​യ​നാ​ന​ന്ത​രം എ​യ​ർ ഇ​ന്ത്യ ഗ്രൂ​പ്പി​ൽ 25.1 ശ​ത​മാ​നം ഓ​ഹ​രി ഉ​ണ്ടാ​കും.

X
Top