ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഓണത്തെ വരവേല്‍ക്കാന്‍ കസവുടുത്ത് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം

ണം ആഘോഷമാക്കാൻ കസവുടുത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർ ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയിൽ പറന്നിറങ്ങിയത്. വിമാനത്ത വരവേൽക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിൻ ക്രൂ ഒഴികെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ എത്തിയത്.

വിമാനത്തിന്റെ ചിറകുകൾക്കടിയിലും ചെക്ക് ഇൻ കൗണ്ടറുകൾക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു. കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാർക്ക് നവ്യാനുഭവമായി. 180 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

2023 ഒക്ടോബറിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രസ് ഫ്ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയിൽ ആർട്ടുകളാണുള്ളത്.

കേരളത്തിന്റെ കസവ്, തമിഴ്നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ് വിവിധ വിമാനങ്ങളുടെ ടെയിൽ ആർട്ടിലുള്ളത്. 85 വിമാനങ്ങളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി 300 വിമാന സർവീസുകളാണ് ആഴ്ച തോറും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയിൽ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരിൽ നിന്നും 57 എന്നിങ്ങനെയാണ് വിമാന സർവീസുകളുടെ എണ്ണം.

X
Top