ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

എഐ ക്ലൗഡ് കംപ്യൂട്ടർ സേവനമായ ജിയോ പിസി വിപണിയില്‍

കൊച്ചി: സാങ്കേതികവിദ്യയില്‍ വിപ്ളവകരമായ മാറ്റം വരുത്തുന്ന ക്ളൗഡ് അധിഷ്ഠിത വെർച്വല്‍ ഡെസ്‌ക്ടോപ്പ് പ്ളാറ്റ്ഫോമായ ജിയോ പി.സി റിലയൻസ് ജിയോ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ടെലിവിഷനുകള്‍ പേഴ്സണല്‍ കംപ്യൂട്ടറുകളായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ്പ് ബോക്സുകളാണ് പ്രധാന ആകർഷണം.

നിർമ്മിത ബുദ്ധിയില്‍ (എ.ഐ) അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപി.സി. എല്ലാ ഇന്ത്യൻ വീടുകളിലും എ.ഐ റെഡി, സുരക്ഷിത കംപ്യൂട്ടിങ് എത്തിക്കുന്ന വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെർച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോമാണിത്.

സീറോ മെയിന്റനൻസ് സൗകര്യത്തോടെ എത്തുന്ന ജിയോപി.സി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ വിപ്ലവം സൃഷ്‌ടിക്കും. 50,000 രൂപ മൂല്യമുള്ള ഒരു ഹൈ എൻഡ് പി.സിയുടെ എല്ലാവിധ പെർഫോമൻസും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും.

പ്രതിമാസം 599 രൂപ മുതലുള്ള പ്ളാനുകള്‍
ജി.എസ്.ടി ഒഴികെ പ്രതിമാസം 599 രൂപ മുതലുള്ള നിരക്കില്‍ ലഭ്യമാകുന്ന ജിയോപി.സിക്ക് ലോക്ക് ഇൻ പിരിയഡ് ഇല്ല. പ്രതിവർഷ നിരക്ക് 4,599 രൂപയും ജി.എസ്.ടിയുമാണ്. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാർഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂർണ കംപ്യൂട്ടറായി മാറ്റാനാകും.

പ്രധാന ഫീച്ചറുകള്‍

  • വേഗതയേറിയതും തടസമില്ലാത്തതുമായ തല്‍ക്ഷണ ബൂട്ട്-അപ്പ്
  • വൈറസുകള്‍, മാല്‍വെയർ, നെറ്റ്‌വർക്ക്-ലെവല്‍ പരിരക്ഷ
  • കീബോർഡ്, മൗസ് എന്നിവ ഉപയോഗിച്ച്‌ ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് ആക്സസ് ചെയ്യാം
  • മെയിന്റൻസ് ആവശ്യമില്ല

X
Top