നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

‘കയറ്റുമതി സാധ്യതകൾക്ക് ഡിജിറ്റൽ ട്രേസബിലിറ്റിക്ക് ഊന്നൽ നൽകണം’

തൃശ്ശൂർ: കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യൂബേറ്ററും കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതി വികസന അതോറിറ്റിയും (എപിഇഡിഎ) സംയുക്തമായി “ട്രേസബിൾ ട്രേഡ്: ഉറവിടത്തിൽ നിന്ന് കയറ്റുമതിയിലേക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി കേരള കാർഷിക സർവകലാശാലയിൽ ഏകദിന ശില്പശാല നടത്തി. കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്കുള്ള ഉത്‌പന്നങ്ങളുടെ സുതാര്യതയും ട്രേസബിലിറ്റിയും ഉറപ്പാക്കുന്നത് കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനും ആഗോള വിപണി ആവശ്യകതകൾ നിറവേറ്റുന്നതിനും സഹായകരമാകുമെന്ന് കേരള കാർഷിക സർവകലാശാല അഗ്രി ബിസിനസ് ഇൻക്യൂബേറ്റർ മേധാവി ഡോ. കെപി സുധീർ വ്യക്തമാക്കി.

കാനഡയിലെ ഗൾഫ് സർവകലാശാലയിലെ പ്രൊഫ. എ മാണിക്കവാസഗൻ വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ചെയിൻ അധിഷ്ഠിത നിരീക്ഷണം, തത്സമയ വിവര ശേഖരണം, എഐ അധിഷ്ഠിത പരിശോധന തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകൾ അദ്ദേഹം എടുത്തു പറഞ്ഞു. എൻഡ്-ടു എൻഡ് ട്രേസബിലിറ്റി, ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുവാനും, അപകട സാധ്യതകൾ കുറയ്ക്കാനും അന്താരാഷ്ട്ര വിപണിയിൽ വിശ്വാസ്യത നേടിയെടുക്കാനുമുള്ള ഒരു മികച്ച മാർഗമാണെന്നും അദ്ദേഹം അടിവരയിട്ടു.

കർഷകരും കാർഷിക സംരംഭകരും സ്റ്റാർട്ടപ്പുകളും ഈ മേഖലയിലെ വിദഗ്ധരും അടക്കം ഇരുനൂറോളം പേർ പങ്കെടുത്ത പരിപാടിയിൽ കാർഷിക മൂല്യ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിലും കയറ്റുമതി സാദ്ധ്യതകൾ വർധിപ്പിക്കുന്നതിലും ട്രേസബിലിറ്റിയുടെ വർധിച്ച് വരുന്ന പ്രാധാന്യം ചർച്ച ചെയ്യപ്പെട്ടു. വിപണി സാധ്യതകൾ മെച്ചപ്പെടുത്തുന്നതിലൂടെയും, ഉത്പന്നങ്ങൾക്ക് അർഹിക്കുന്ന വില നേടികൊടുക്കുന്നതിലൂടെയും, ആഗോള മൂല്യ ശൃംഖലകളുടെ കൂടുതൽ ഫലപ്രദമായ സംയോജനത്തിലൂടെയും ഡിജിറ്റൽ ട്രേസബിലിറ്റി, കർഷകരെ ശാക്തീകരിക്കുന്നുവെന്ന് അധ്യക്ഷത പ്രസംഗത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് ഡീൻ ഡോ.മണി ചെല്ലപ്പൻ അഭിപ്രായപ്പെട്ടു. സുഗന്ധവ്യഞ്ജനങ്ങൾ, പഴം-പച്ചക്കറികൾ, കാപ്പി തുടങ്ങീ വിവിധ ഉത്പന്നങ്ങളുടെ കയറ്റുമതിയിലുടനീളം ട്രേസബിലിറ്റിയും സുതാര്യതയും ഉറപ്പുവരുത്തുന്നതിൽ എപിഇഡിഎയുടെ ഇടപെടലുകൾ എപിഇഡിഎയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ജനറൽ മാനേജർ പ്രകാശ് വിജയ് വിശദീകരിച്ചു.

കർഷക പ്രതിനിധികൾ , എഫ്‌പി‌ഒ അംഗങ്ങൾ, സുഗന്ധവ്യഞ്ജന, കാപ്പി മേഖലകളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ എന്നിവർ അവരുടെ പ്രായോഗിക അറിവുകളും കാഴ്ചപ്പാടുകളും പങ്കിട്ടു. സുതാര്യത മെച്ചപ്പെടുത്തുന്നതിലും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലും ഉപഭോക്താക്കളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും ഡിജിറ്റൽ ഡോക്യുമെന്റേഷൻ എത്രമാത്രം ഫലപ്രദമാണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടന്നു. ട്രേസബിലിറ്റി പ്ലാറ്റ്‌ഫോമുകൾ, ഡാറ്റ സുരക്ഷ, ബ്ലോക്ക്‌ചെയിൻ സംയോജനം എന്നിവയിലെ പുരോഗതി സാങ്കേതിക സെഷനുകളിൽ പ്രതിപാദിച്ചു. വ്യവസായ വിദഗ്ധരും ഉൽ‌പാദക സംഘടനകളും ഉൾപ്പെട്ട പാനൽ ചർച്ചയിൽ കേരളത്തിൽ ഇവ നടപ്പിലാക്കുന്നതിലെ സാധ്യതകളും, വെല്ലുവിളികളും ഇടംപിടിച്ചു. കൃഷിയിടങ്ങളുടെ നിരീക്ഷണത്തിലും വിവര ശേഖരണത്തിലും ഡ്രോണുകൾ ഉപയോഗപെടുത്തികൊണ്ടുള്ള ട്രേസബിലിറ്റി സംവിധാനങ്ങളും ശില്പശാലയിൽ ചർച്ച ചെയ്യപ്പെട്ടു. കാർഷിക വിതരണ ശൃംഖലകൾ കൂടുതൽ സുതാര്യവും വിശ്വസനീയവും കയറ്റുമതിക്ക് അനുയോജ്യവുമാക്കുന്നതിനായി ട്രേസബിലിറ്റി സംവിധാനങ്ങളുടെ പ്രയോജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനത്തോടെയാണ് വർക്ക്ഷോപ്പ് അവസാനിപ്പിച്ചത്.

X
Top