ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഫോക്സ്ഗ്ലോവ് അവാർഡ് നേടി ബ്ലൂസ്റ്റീക് മീഡിയയുടെ വനിതാ ദിന ക്യാമ്പയ്‌ൻ

കോട്ടയം: മാർക്കറ്റിംഗ് മേഖലയിൽ പുതുതലമുറ മാർക്കറ്റിംഗ് ഏജൻസികൾക്ക് നൽകി വരുന്ന ഫോക്സ്ഗ്ലോവ് അവാർഡ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂസ്റ്റീക് മീഡിയക്ക്. ഈ വർഷത്തെ വനിതാ ദിനത്തോടനുബന്ധിച്ച് പുറത്ത് വന്ന ക്രീയേറ്റീവ് ക്യാമ്പയിനിനാണ് അവാർഡ്.

ഇന്ത്യയുടെ പരസ്യ മേഖലയിലെ ഏറ്റവും മികച്ച ആശയങ്ങൾക്കും അതിൻ്റെ അവതരണ രീതിയിലെ പുതുമകൾക്കുമുള്ള അംഗീകാരമാണ് അഫാഖ്സ് മീഡിയ കമ്പനി നൽകി വരുന്ന ഫോക്സ്ഗ്ലോവ് അവാർഡ്. ഈ വർഷം ഇന്ത്യയിൽ നിന്ന് അറുന്നൂറിലധികം എൻട്രികൾ ഉണ്ടായിരുന്നു. മൈക്രോസൈറ്റ് വിഭാഗത്തിലാണ് ബ്ലൂസ്റ്റീക് മീഡിയ അവാർഡ് നേടിയത്.

സ്ത്രീകളെ കുറിച്ചുള്ള  ചില ചോദ്യങ്ങൾക്കുള്ള മറുപടിയും ചില മിഥ്യാ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്നതുമായിരുന്നു ലോക വനിതാ ദിനത്തിൽ ബ്ലൂസ്റ്റീക് ചെയ്ത ക്യാമ്പയിൻ.

സ്ത്രീകളുടെ നേതൃത്വത്തെയും സർഗ്ഗാത്മകതയെയും മറ്റ് കഴിവുകളെയും ചോദ്യം ചെയ്യുന്ന ഗൂഗിളിലെ സ്ത്രീവിരുദ്ധ സെർച്ചുകൾക്ക്  തങ്ങളുടെ കമ്പനിയിലെ സ്ത്രീ പ്രാതിനിധ്യത്തെയും അവർ പ്രതിനിധീകരിക്കുന്ന നിരവധി മേഖലകളെയും അടിവരായിട്ടാണ് ബ്ലൂസ്റ്റീക് വനിതാദിനത്തിൽ മറുപടി നൽകിയത്. 

സ്ത്രീകൾക്കും എല്ലാം സാധ്യമാണെന്ന് ഈ ക്യാമ്പയ്‌ൻ വഴി ലോകത്തോട് പറയാൻ ബ്ലൂസ്റ്റീകിന് കഴിഞ്ഞു. നിരവധി മികച്ച അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ക്യാമ്പയിന് ലഭിച്ചു, ഇതാണ് ഫോക്സ്ഗ്ലോവ് അവാർഡ് നേട്ടത്തിലേക്ക് വഴിതെളിച്ചത്.  

മുംബൈയിൽ നടന്ന ചടങ്ങിൽ ബ്ലൂസ്റ്റീക് കോ-ഫൗണ്ടറായ ജൈസൺ തോമസും ക്രീയേറ്റീവ് ഡയറക്ടർ സഞ്ജയ് സിബിയും അവാർഡ് ഏറ്റുവാങ്ങി.

X
Top