ദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍കേരളത്തെ സമ്പൂർണ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുകയാണ് ലക്ഷ്യമെന്ന് സജി ചെറിയാൻഇന്ത്യയെ ആഗോള മാരിടൈം ശക്തിയാകാൻ ഷിപ്പ് ബിൽഡിംഗ് സമ്മിറ്റ്ദീപാവലി വില്‍പ്പന 6.05 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഏജിസ്‌ വൊപാക്ക്‌ ടെര്‍മിനല്‍സ്‌ 6% ഡിസ്‌കൗണ്ടോടെ ലിസ്റ്റ്‌ ചെയ്‌തു

ജിസ്‌ ലോജിസ്‌റ്റിക്‌സിന്റെ സബ്‌സിഡറിയായ ഏജിസ്‌ വൊപാക്ക്‌ ടെര്‍മിനല്‍സിന്റെ ഓഹരികള്‍ ഇന്നലെ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തു. ഐ പി ഒ വിലയില്‍ നിന്നും 6.4 ശതമാനം ഡിസ്‌കൗണ്ടോടെയാണ്‌ ഏജിസ്‌ വൊപാക്ക്‌ ടെര്‍മിനല്‍സ്‌ വ്യാപാരം തുടങ്ങിയത്‌.

235 രൂപ ഇഷ്യൂ വിലയുണ്ടായിരുന്ന ഏജീസ്‌ വൊപാക്‌ 220 രൂപയിലാണ്‌ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്‌തത്‌. എന്നാല്‍ പിന്നീട്‌ ഓഹരി വില 242 രൂപ വരെ ഉയര്‍ന്നു.

ഏജിസ്‌ വൊപാക്ക്‌ ടെര്‍മിനല്‍സിന്റെ ഇനിഷ്യല്‍ പബ്ലിക്‌ ഓഫര്‍ മെയ്‌ 26 മുതല്‍ 28 വരെയാണ്‌ നടന്നത്‌. നിക്ഷേപകരില്‍ നിന്നും അത്ര മികച്ച പ്രതികരണമല്ല ഈ ഐപിഒയ്‌ക്ക്‌ ലഭിച്ചത്‌. 2.20 മടങ്ങാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌. 2800 കോടി രൂപയാണ്‌ ഐപിഒ വഴി ഏജിസ്‌ വൊപാക്ക്‌ ടെര്‍മിനല്‍സ്‌ സമാഹരിച്ചത്‌.

പൂര്‍ണ്ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 2016 കോടി രൂപ കടം തിരിച്ചടക്കുന്നതിനായി ചെലവിടും. 2024 ജൂണിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം കമ്പനിക്ക്‌ 2584 കോടി രൂപയുടെ കടമുണ്ട്‌.

671.30 കോടി രൂപ മംഗലാപുരത്തെ ക്രയോജനിക്‌ എല്‍പിജി ടെര്‍മിനല്‍ ഏറ്റെടുക്കുന്നതിനുള്ള മൂലധന ചെലവിനായും കമ്പനി വിനിയോഗിക്കും. ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കായി മാറ്റിവയ്‌ക്കും.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ 85.89 കോടി രൂപ ലാഭമാണ്‌ കമ്പനി കൈവരിച്ചത്‌. 476.15 കോടി രൂപയാണ്‌ കമ്പനിയുടെ വരുമാനം.

X
Top