പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഐപിഒ: 640-675 രൂപ ഓഹരി വില നിശ്ചയിച്ച് ആദിത്യ ഇന്‍ഫോടെക്ക്

മുംബൈ: ജൂലൈ 29 മുതല്‍ 31 വരെ നടക്കുന്ന തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) പ്രൈസ് ബാന്റായി 6640-675 രൂപ നിശ്ചയിച്ചിരിക്കയാണ് ആദിത്യ ഇന്‍ഫോടെക്ക്. ആങ്കര്‍ വിഭാഗത്തിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ജൂലൈ 28 ന് ആരംഭിക്കും.

500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 800 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമുള്‍പ്പെടുന്ന 1300 കോടി രൂപയുടെ ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍ ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ്.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വായ്പ തിരിച്ചടക്കുന്നതിനും വിനിയോഗിക്കുമെന്ന് കമ്പനി കരട് രേഖകളില്‍ പറയുന്നു.

ഓഗസ്റ്റ് 1 നായിിക്കും അലോട്ട്്‌മെന്റ്. ഓഗസ്റ്റ് 5 ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും. സിപി പ്ലസ് ബ്രാന്‍ഡില്‍ വീഡിയോ സുരക്ഷയും നിരീക്ഷണ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ്.

X
Top