ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

ഒന്നാം പാദ അറ്റാദായത്തിൽ 44.13% വർധന രേഖപ്പെടുത്തി ആദിത്യ ബിർള മണി

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ 8.1035 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ആദിത്യ ബിർള മണി ലിമിറ്റഡ്. 2021 ജൂൺ 30ന് അവസാനിച്ച ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 5.6212 കോടി രൂപയായിരുന്നു. 2022 മാർച്ച് പാദത്തിൽ സ്ഥാപനത്തിന്റെ അറ്റാദായം 7.6227 കോടി രൂപയായിരുന്നു. ഇത് തുടർച്ചയായി 6.31 ശതമാനം വളർച്ച രേഖപ്പെടുത്തി. സമാനമായി, 2021 ജൂൺ 30 ന് അവസാനിച്ച കാലയളവിലെ 53.4603 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ജൂൺ പാദത്തിലെ മൊത്തം വരുമാനം 66.9255 കോടി രൂപയാണെന്ന് ആദിത്യ ബിർള മണി അറിയിച്ചു.

വെള്ളിയാഴ്ച ബിഎസ്ഇയിൽ ആദിത്യ ബിർള മണി ലിമിറ്റഡിന്റെ ഓഹരികൾ 0.18 ശതമാനത്തിന്റെ നേട്ടത്തിൽ 56.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ബ്രോക്കിംഗ്, ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് ആദിത്യ ബിർള മണി ലിമിറ്റഡ്. ഇത് എൻഎസ്ഇ, ബിഎസ്ഇ എന്നിവയിലൂടെ ഇക്വിറ്റി, ഡെറിവേറ്റീവ് ട്രേഡിംഗും, എംസിഎക്സ്-എസ്എക്സിലൂടെ കറൻസി ഡെറിവേറ്റീവും വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്ഥാപനം എൻഎസ്ഡിഎൽ, സിഡിഎസ്എൽ എന്നിവയിൽ ഡിപ്പോസിറ്ററി പാർടിസിപന്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

X
Top