ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അദാനി പ്രോപ്പർട്ടീസിന് 351 ഉപകമ്പനികൾ

ലിസ്റ്റഡ് കമ്പനികൾ മാത്രമല്ല ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത നിരവധി കമ്പനികളും ഗൗതം അദാനിക്കുണ്ട്. കൂടുതൽ മൂലധനം സമാഹരിക്കാനും പുതിയ ബിസിനസ്സുകളുടെ അടിത്തറ സൃഷ്ടിക്കുന്നതിനുമൊക്കെയായി പ്രമോട്ടർമാർ ഓഹരികൾ പണയം വയ്ക്കാറുണ്ട്.

കോടീശ്വരനായ ഗൗതം അദാനി തന്റെ ലിസ്‌റ്റഡ് കമ്പനികളുടെ ഓഹരികളിലൂടെ കോടികൾ നേടിയത് പോലെ തന്നെ. അദാനി കമ്പനികളുടെ ഓഹരി വിലയിലുണ്ടായ വൻ ഇടിവ് അദാനി കമ്പനികളുടെ മൂല്യം ഇടിയാൻ കാരണമായെങ്കിൽ ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളും അദാനിയുടെ പേരിലുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അദാനി പ്രോപ്പർട്ടീസ് ലിസ്റ്റ് ചെയ്യപ്പെടാത്ത അത്തരം ഒരു കമ്പനിയാണ്. മുൻനിര അദാനി എന്റർപ്രൈസ്, അദാനി പോർട്ട്സ് ആൻഡ് സെസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവയിൽ ഗൗതം അദാനി കുടുംബത്തിന് വേണ്ടി നിക്ഷേപം നടത്തുന്ന പ്രൊമോട്ടർ ഗ്രൂപ്പ് കമ്പനികളിൽ ഒന്നാണിത്. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ളതാണ് കമ്പനി.

ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനിയാണെങ്കിലും ലിസ്റ്റഡ് കമ്പനികളേക്കാൾ വലുതാണ് ഈ കമ്പനി. വിപണിയിലെ പല ലിസ്റ്റ് ചെയ്ത കമ്പനികളെയും പിന്നിലാക്കുന്ന പ്രവർത്തന വരുമാനവുമുണ്ട്. 2020-21 ലെ പ്രവർത്തന വരുമാനം ഏകദേശം 11,144 കോടി രൂപയാണ്.

നികുതിക്കു ശേഷമുള്ള ലാഭം 4,763 കോടി രൂപ. 41,293 കോടി രൂപ ആസ്തിയുള്ള കമ്പനിയുടെ കടബാധ്യത 28,618 കോടി രൂപയാണ്. 2019-20ൽ 37,446 കോടി രൂപയായിരുന്ന ബാലൻസ് ഷീറ്റ് 2020-21ൽ 74,499 കോടി രൂപയായി കുതിച്ചുയർന്നുവെന്നതാണ് ഏറ്റവും രസകരം.

കമ്പനിയുടെ പ്രാഥമിക ബിസിനസ് മൊത്ത വ്യാപാരമാണ്. റിയൽ എസ്റ്റേറ്റ്, അനുബന്ധ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും അത് ഉപ കമ്പനികൾ വഴിയാണ്. ഒന്നിലധികം സബ്സിഡിയറികൾ വഴി സാമ്പത്തിക സേവന ബിസിനസുകളിലും കമ്പനിക്ക് നിക്ഷേപമുണ്ട്.

വാസ്തവത്തിൽ 351 അനുബന്ധ സ്ഥാപനങ്ങളും അസോസിയേറ്റ് കമ്പനികളും സംയുക്ത സംരംഭങ്ങളുമൊക്കെ ഈ കമ്പനിക്കുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ 8.21 ലക്ഷം ചതുരശ്ര അടി ഭൂമിയും കെട്ടിടവും സ്ഥാപനത്തിൻേറതാണ്. ഈ വസ്തു കമ്പനി യുടെ ലോണിനായി ഈടുനൽകിയിട്ടുണ്ട്.

ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ചുകിടക്കുന്ന നിരവധി സ്വത്തുക്കളും കമ്പനിക്കുണ്ട്.

X
Top