ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഏഷ്യയിലെ ഏറ്റവും മികച്ച ഐപിഒ പ്രകടനം നടത്തിയ കമ്പനിയായി അദാനി വില്‍മര്‍

ന്യൂഡല്‍ഹി: ഏഷ്യയില്‍ മികച്ച ഐപിഒ പ്രകടനം ഇന്ത്യന്‍ കമ്പനി അദാനി വില്‍മറിന്റേത്. മറ്റ് കമ്പനികള്‍ ഐപിഒ വിപണിയില്‍ പതറിയപ്പോള്‍ അദാനി വില്‍മര്‍ ഐപിഒ വില മൂന്നിരട്ടിയാക്കി മാറ്റി. ഇന്ത്യക്കാരനും ഏഷ്യന്‍ ധനികരില്‍ ഒന്നാം സ്ഥാനക്കാരനുമായ ഗൗതം അദാനിയും സിംഗപ്പൂരിലെ വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമാണ് കമ്പനിയുടെ പ്രമോട്ടര്‍മാര്‍.
ഏഷ്യയില്‍ ഈ വര്‍ഷം 122 കമ്പനികളാണ് ഓഹരികള്‍ പൊതുവിപണിയിലെത്തിച്ചത്. 122 കമ്പനികളില്‍ മൂന്നില്‍ രണ്ടെണ്ണവും നഷ്ടത്തിലായപ്പോള്‍ അദാനി വില്‍മര്‍ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തി. സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റി, നിപ്പോള്‍ ലൈഫ് ഇന്ത്യ എന്നിവരും കമ്പനിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഫെബ്രുവരി 14നാണ് കമ്പനി തങ്ങളുടെ ഓഹരികള്‍ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തത്. തുടര്‍ന്ന് രു ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള കമ്പനികളുടെ ക്ലബ്ബില്‍ കയറിപറ്റി. ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള കമ്പനികളില്‍ ഒരു ലക്ഷം കോടി രൂപയുടെ എംക്യാപ് ക്ലബ്ബില്‍ ഉള്‍പ്പെടാതിരുന്ന ഏക കമ്പനി അദാനി വില്‍മറായിരുന്നു.
ഇപ്പോള്‍, ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയുടെ കീഴിലുള്ള ഏഴ് സ്ഥാപനങ്ങളും ഒരു ലക്ഷം കോടി രൂപ വിപണിമൂല്യമെന്ന നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 245.97 ശതമാനം നേട്ടമാണ് കമ്പനി സ്വന്തമാക്കിയത് ഭക്ഷ്യവസ്തു ഉത്പാദകരായ അദാനി വില്‍മര്‍ ഓഹരി ഫെബ്രുവരി 8 ന് 221 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസത്തെ ക്ലോസിംഗ് തുക 700 രൂപയായിരുന്നു. നേരത്തെ വലിയ ഉയരമായ 878 രൂപ രേഖപ്പെടുത്താനും ഓഹരിയ്ക്കായി.
റഷ്യ- ഉക്രൈന്‍ യുദ്ധം ഭക്ഷ്യ എണ്ണയുടെ വിലവര്‍ധിപ്പിച്ചതാണ് ഓഹരിയ്ക്ക് നേട്ടമായത്. നിലവില്‍ തിരുത്തല്‍ വരുത്തുന്ന ഓഹരിയില്‍ ദീര്‍ഘകാല നിക്ഷേപം സാധ്യമാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ടിപ്‌സ്2ട്രെയ്ഡ്‌സ് സഹസ്ഥാപകനായ എആര്‍ രാമചന്ദ്രന്‍ പറയുന്നതനുസരിച്ച് അമിതമായി വാങ്ങിയ അവസ്ഥയിലാണ് ഇപ്പോള്‍ ഓഹരിയുള്ളത്. അതിനാല്‍ ലാഭമെടുപ്പു ആരംഭിച്ചിട്ടുണ്ട്. തിരുത്തല്‍ വരുത്തി 520-524 എന്ന സപ്പോര്‍ട്ട് ലെവലില്‍ എത്തിയാല്‍ ഓഹരി വാങ്ങാവുന്നതാണ്.
ബൊനാന്‍സ് പോര്‍ട്ട്‌ഫോളിയോ അനലിസ്റ്റ് രാജേഷ് സിന്‍ഹ പറയുന്ന പ്രകാരം വിലയില്‍ ചെറിയ തോതില്‍ കുറവ് വരുന്നമുറക്ക് ഓഹരി വാങ്ങാവുന്നതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ദീര്‍ഘകാല നിക്ഷേപമാണ് അഭികാമ്യം. 840-850 രൂപയില്‍ 30 മുതല്‍ 40 ശതമാനം വരെ ലാഭമെടുക്കാനാണ് മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് ത്പ്‌സെ ഉപദേശിക്കുന്നത്.

X
Top