ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

അദാനി ട്രാൻസ്മിഷൻെറ പേര് മാറ്റുന്നു

ദാനി ഗ്രൂപ്പ് കമ്പനികളിൽ ഒന്നായ അദാനി ട്രാൻസ്മിഷൻെറ പേര് മാറ്റുന്നു. അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്ന പേര് അദാനി ഗ്രീൻ സൊല്യൂഷൻസ് ലിമിറ്റഡ് എന്നാക്കിയാണ് മാറ്റുന്നത്. അദാനി ഗ്രൂപ്പ് കമ്പനിയുടെ പേരുമാറ്റം ഓഹരി ഉടമകളുടെ ബാധിക്കില്ല.

നിയമ പ്രകാരം കമ്പനി പേര് പ്രദർശിപ്പിക്കുന്നിടത്തെല്ലാം പുതിയ പേരിനൊപ്പം രണ്ട് വർഷത്തേക്ക് കമ്പനിയുടെ പഴയ പേരും പ്രദർശിപ്പിക്കേണ്ടതാണ്. ഇത് നിർബന്ധമാണ്. അദാനി ഗ്രീൻ സൊല്യൂഷൻസ് എന്ന് പ്രദർശിപ്പിക്കുന്നിടത്ത് അദാനി ട്രാൻസ്മിഷൻസ് എന്നും രേഖപ്പെടുത്തും.

മെയ് 29 ന് അദാനി ട്രാൻസ്മിഷൻ പേരുമാറ്റുന്നതായി പ്രഖ്യാപിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് എന്ന പേരിന് ഷെയർഹോൾഡർമാരുടെ അംഗീകാരം ലഭിച്ചു. കോർപ്പറേറ്റ് കാര്യ മന്ത്രാലയം, റെഗുലേറ്ററി അതോറിറ്റികൾ എന്നിവയും അംഗീകരാം നൽകിയതിന് ശേഷമാണ് പേരുമാറ്റം.

തിങ്കളാഴ്ച ജൂൺ പാദ ഫലത്തിന് മുന്നോടിയായി അഹമ്മദാബാദിലെ രജിസ്ട്രാർ ഓഫ് കമ്പനികളിൽ നിന്ന് പേരുമാറ്റുന്നതിന് അംഗീകാരം ലഭിച്ചു. ജൂലൈ 27 മുതൽ പേരിലെ മാറ്റം പ്രാബല്യത്തിൽ വരുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ അദാനി ട്രാൻസ്മിഷൻ അറിയിച്ചിട്ടുണ്ട്.

കമ്പനി കഴിഞ്ഞ ത്രൈമാസത്തിലെ പാദ ഫലങ്ങൾ ജൂലൈ 31 തിങ്കളാഴ്ച പ്രഖ്യാപിക്കും എന്നാണ് സൂചന. അദാനി ട്രാൻസ്മിഷൻ നാലാം പാദത്തിൽ ഏകീകൃത ലാഭത്തിൽ 85.48 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

ഈ മാസം ആദ്യം നടന്ന അദാനി എൻറർപ്രൈസസിൻറ വാർഷിക യോഗത്തിൽ ഗൗതം അദാനി അദാനി ട്രാൻസ്മിഷൻെറ വളർച്ച വളരെ വേഗത്തിലാണെന്ന് സൂചിപ്പിച്ചിരുന്നു.

കമ്പനിയുടെ ബിസിനസ് വിപണിയേക്കാൾ വേഗത്തിൽ വളരുന്നതായി അദാനി പറയുന്നു. അദാനി ട്രാൻസ്മിഷന്റെ വരുമാനം 18 ശതമാനം വർധിപ്പിക്കുമെന്നും വാർഷിക വരുമാനം 4,000 കോടി കടക്കുമെന്നുമാണ് വാ‍ർഷിക പൊതുയോഗത്തിൽ അദാനി പറഞ്ഞത്.

അദാനി ട്രാൻസ്മിഷൻ മുംബൈയിൽ സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും 50 ശതമാനത്തിലധികം വൈദ്യുതി ഉത്പാദിക്കും എന്നാണ് പ്രഖ്യാപനം.

ജൂണിൽ, യോഗ്യരായ സ്ഥാപന നിക്ഷേപകർക്ക് ഇക്വിറ്റികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 8,500 കോടി രൂപ വരെ സമാഹരിക്കുന്നതിന് അദാനി ട്രാൻസ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചു.

അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിൻെറ ഏകീകൃത അറ്റാദായം 85.48 ശതമാനം വർധിച്ച് 439.60 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

X
Top