പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് അദാനി ടോട്ടല്‍ ഗ്യാസ്

ന്യൂഡല്‍ഹി: ലാഭവിഹിതത്തിന്റെ റെക്കോര്ഡ് തീയതിയായി ജൂലൈ 7 നിശ്ചയിച്ചിരിക്കയാണ് അദാനി ടോട്ടല്‍ ഗ്യാസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 25 പൈസ അഥവാ 25 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച 1.63 ശതമാനം ഉയര്‍ന്ന് സ്റ്റോക്ക് 654.50 രൂപയിലെത്തി.

52 ആഴ്ച ഉയരം 3998.35 രൂപയും താഴ്ച 620.15 രൂപയുമാണ്. അതായത് ഒരു വര്‍ഷത്തെ ഉയരത്തില്‍ നിന്ന് 83.91 ശതമാനം താഴെയും താഴ്ചയില്‍ നിന്ന് 3.31 ശതമാനം ഉയര്‍ച്ചയിലുമാണ് ഓഹരി. 2023 ജനുവരിയിലാണ് സ്റ്റോക്ക് 52 ആഴ്ച ഉയരം കൈവരിക്കുന്നത്.

98 കോടി രൂപയാണ് നാലാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. കഴിഞ്ഞവര്‍ഷം ഇതേപാദത്തേയ്ക്കാള്‍ 21 ശതമാനം അധികം. വരുമാനം 10.2 ശതമാനം ഉയര്‍ത്തി 1114.8 കോടി രൂപയാക്കി.

എബിറ്റ 49 ശതമാനം ഉയര്‍ന്ന്് 195.2 കോടി രൂപയാണ്.

X
Top