റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

₹60,000 കോടിയുടെ വമ്പൻ വായ്പയെടുക്കാൻ അദാനി

മുംബൈ: ശതകോടീശ്വരന്‍ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് വിവിധ വികസന പദ്ധതികള്‍ക്കായി 60,000 കോടി രൂപ സമാഹരിക്കുന്നു. ഇതില്‍ ബാങ്കുകളില്‍ നിന്നുള്ള മെഗാ വായ്പയ്ക്ക് പുറമേ പൊതുവിപണിയില്‍ നിന്ന് ഇക്വിറ്റി ഓഹരികളിറക്കിയുള്ള സമാഹരണവുമുണ്ടാകുമെന്നാണ് സൂചനകള്‍.

വായ്പ നല്‍കാന്‍ എസ്.ബി.ഐ നയിക്കുന്ന 5 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് എസ്.ബി.ഐയോ അദാനി ഗ്രൂപ്പോ സ്ഥിരീകരിച്ചിട്ടില്ല.

അദാനി ഗ്രൂപ്പ് നിലവില്‍ മുഖ്യ ശ്രദ്ധചെലുത്തുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഹരിതോര്‍ജോത്പാദന പദ്ധതികള്‍ എന്നിവയ്ക്കായാകും പണം വിനിയോഗിക്കുക.

ഊര്‍ജം, വൈദ്യുതി വിതരണം, റോഡ് പദ്ധതികള്‍ തുടങ്ങിവയ്ക്കുമായി അടുത്ത 5 വര്‍ഷത്തെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നത്.

ബാങ്കുകളില്‍ നിന്ന് സമാഹരിക്കാന്‍ ഉദ്ദേശിക്കുന്ന വായ്പയില്‍ 56 ശതമാനവും പൊതുമേഖലാ ബാങ്കുകളില്‍ നിന്നായിരിക്കും. ബാക്കി സ്വകാര്യബാങ്കുകള്‍ നല്‍കും.

മറ്റ് രണ്ട് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പാ വിതരണത്തില്‍ പങ്കുചേര്‍ന്നേക്കും.

X
Top