എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേരളത്തില്‍ ബിസിനസ്സ് വിപുലീകരിക്കാനൊരുങ്ങി അദാനി സോളാര്‍

തിരുവനന്തപുരം: സൗരോര്‍ജ്ജ വിപണിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തിന് വന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുമെന്ന് അദാനി സോളാര്‍ വെള്ളിയാഴ്ച അറിയിച്ചു.

വിപുലീകരണ പദ്ധതികളുടെ ഭാഗമായി, അദാനി ഗ്രൂപ്പിന്റെ സോളാര്‍ പിവി നിര്‍മ്മാണ വിഭാഗമായ കമ്പനി, സംസ്ഥാനത്തെ ഔദ്യോഗിക പങ്കാളിയായി കൊച്ചി ആസ്ഥാനമായുള്ള സോളാര്‍ വിതരണക്കാരായ അല്‍മിയ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ പുരപുറത്ത് 225 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്കായി കേരളത്തിലും തമിഴ്നാട്ടിലും പാനലുകള്‍ വേഗത്തില്‍ എത്തിക്കുന്നതിനായി കോയമ്പത്തൂരില്‍ ഒരു വെയര്‍ഹൗസ് സ്ഥാപിച്ചിട്ടുണ്ടെന്നും അദാനി സോളാര്‍ പറഞ്ഞു.

സൗരോര്‍ജ്ജ വിപണിയില്‍ കേരളത്തിന് വന്‍ സാധ്യതയുണ്ടെന്നും അദാനി ഗ്രൂപ്പിന് കേരളത്തിനായി വളരെ വലിയ പദ്ധതികളുണ്ടെന്നും’ നാഷണല്‍ സെയില്‍സ് ഹെഡ് സെസില്‍ അഗസ്റ്റിന്‍ പറഞ്ഞു.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകള്‍ ഏഷ്യയിലെ മറ്റ് വിപണികളെ അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ളവയാണെന്നും അവയ്ക്ക് ഉല്‍പ്പാദന ശേഷി വളരെ കൂടുതലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

അല്‍മിയ ഗ്രൂപ്പുമായുള്ള ധാരണാപത്രം കേരള വിപണിയില്‍ അദാനി സോളാറിന്റെ മികച്ച കടന്നുകയറ്റം സുഗമമാക്കും.

അദാനി സോളാറുമായി വര്‍ഷങ്ങളായി അല്‍മിയയ്ക്ക് ബന്ധമുണ്ടെന്നും തമിഴ്നാട്ടിലെ 45 മെഗാവാട്ട് പ്ലാന്റിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

X
Top