Alt Image
ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆ നാലു പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ◆ കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆

കടംവീട്ടാന്‍ 22,000 കോടി വായ്പ തേടി അദാനി

ലണ്ടന്‍: എസിസി, അംബുജ സിമന്റ് കമ്പനികള്‍ ഏറ്റെടുത്തതിന്റെ കടംവീട്ടാന്‍ 22,000 കോടി വായ്പ തേടി അദാനി. എംയുഎഫ്ജി, ബാര്‍ക്ലേയ്‌സ്, സുമിടോമോ, മിത്‌സുയി ബാങ്കിങ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വായ്പ വാങ്ങാനാണ് അദാനിയുടെ പദ്ധതി.

അദാനിയുടെ നിലവിലുള്ള കടങ്ങള്‍ ഈ ബാങ്കുകള്‍ വീട്ടുമെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ലാണ് അദാനി സിമന്റ് ബിസിനസിലേക്ക് ഇറങ്ങിയത്. നിലവില്‍ ബാങ്കുകളുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്നും വൈകാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

2023 ഒക്‌ടോബറില്‍ സിമന്റ് ബിസിനസിന് വേണ്ടി അദാനി 3.5 ബില്യണ്‍ ഡോളര്‍ കടമെടുത്തിരുന്നു. 10 അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നാണ് അദാനി പണമെടുത്തത്. ഈ കടം തിരിച്ചടക്കുന്നതിനായാണ് അദാനി ഇപ്പോള്‍ വീണ്ടും വായ്പ തേടിയിരിക്കുന്നത്.

നിലവില്‍ അദാനി വായ്പ തേടുന്ന ബാങ്കുകള്‍ക്കൊപ്പം ഡിബിഎസ്, ഫസ്റ്റ് അബുദാബി ബാങക്, മിസ്‌വോ, ബിഎന്‍ബി പാരിബാസ്, ഡെച്ച് ബാങ്ക്, ഐഎന്‍ജി, സ്റ്റാന്‍ഡേഡ് ചാര്‍റ്റേഡ് എന്നീ ബാങ്കുകളില്‍ നിന്നും അദാനി കടമെടുത്തിരുന്നു. ഇതില്‍ മറ്റ് ബാങ്കുകളുടെ കടംതിരിച്ചടച്ച് ബാധ്യത നാല് ബാങ്കുകളിലേക്ക് ചുരുക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം.

അദാനി ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ യുഎസില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വായ്പകള്‍ പുനക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഗൗതം അദാനിക്ക് പുറമേ സാഗര്‍ അദാനിക്കെതിരെ യുഎസില്‍ നിയമനടപടികള്‍ ഉണ്ടായിരുന്നു. ഇതില്‍ കേസുകളില്‍ ചിലത് അദാനി സെറ്റില്‍ ചെയ്യുകയും ചെയ്തിരുന്നു.

X
Top