
ന്യൂഡല്‍ഹി: അദാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇസെഡ്) കൈകാര്യം ചെയ്ത ചരക്ക് അളവ് 2022-23 സാമ്പത്തികവര്‍ഷത്തില്‍ 9 ശതമാനം വര്‍ദ്ധിച്ചു. മൊത്തം 339 ദശലക്ഷം ടണ്‍ ചരക്കാണ് അദാനി പോര്‍ട്ട്‌സ് കൈമാറ്റം ചെയ്തത്. ഇതൊരു റെക്കോര്‍ഡാണ്.
മാര്‍ച്ചില്‍ ഏകദേശം 32 ദശലക്ഷം ടണ്‍ കാര്‍ഗോ കമ്പനി കൈകാര്യം ചെയ്തു.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 9.5 ശതമാനം ഉയര്‍ച്ച.2022 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് അളവ് 30 ദശലക്ഷം കടക്കുന്നത്.
11 തുറമുഖങ്ങള്‍ മൊത്തം അളവിന്റെ 25 ശതമാനവും നിവര്‍ത്തിക്കുന്നു. പുറമെ വിഴിഞ്ഞം, ശ്രീലങ്കയിലെ കൊളംബോ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ട്രാന്‍സ്ഷിപ്പ്മെന്റ് തുറമുഖങ്ങള്‍ വികസിപ്പിച്ചുവരികയാണ്. മൊത്തം കണ്ടെയ്നര്‍ അളവ് 8.6 ദശലക്ഷം ടിഇയുകളായി (ഇരുപത് അടി തുല്യമായ യൂണിറ്റുകള്‍) ഉയര്‍ന്നു.
ഈ വര്‍ഷം കൈകാര്യം ചെയ്ത കണ്ടെയ്‌നര്‍ റേക്കുകള്‍ 500,000 ടിഇയു (24 ശതമാനം വര്‍ദ്ധനവ്).ബള്‍ക്ക് കാര്‍ഗോ 14 ദശലക്ഷം ടണ്‍. 62 ശതമാനം കുതിപ്പ്.
വര്‍ഷത്തില്‍ 155 ദശലക്ഷം ടണ്‍ ചരക്ക് കൈമാറ്റം നടത്തുന്ന മുന്ദ്ര, അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖമായി തുടരുന്നു.






