
മുംബൈ: അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍ (എപിഎസ്ഇസെഡ്) ഒന്നാംപാദ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 3315 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 6 ശതമാനം കൂടുതലാണ്.
കാര്‍ഗോ അളവിലുള്ള വര്‍ദ്ധനവാണ് അറ്റാദായമുയര്‍ത്തിയത്. വരുമാനം 31 ശതമാനമുയര്‍ന്ന് 9126 കോടി രൂപയായി. ബ്രോക്കറേജുകളുടെ അനുമാന പ്രകാരം വരുമാനവും അറ്റാദായവും യഥാക്രമം 8768 കോടി രൂപയും 2985 കോടി രൂപയുമായിരുന്നു.
കൂടാതെ ഗൗതം അദാനി ഇനിമുതല്‍ കമ്പനിയുടെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായിരിക്കുമെന്നും കമ്പനി അറിയിച്ചു.
നിലവില്‍ അദ്ദേഹം എക്‌സിക്യുട്ടീവ് ചെയര്‍മാനാണ്. ഇതോടെ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ കമ്പനിയുടെ പ്രധാന മാനേജീരിയല്‍ ഉദ്യോഗസ്ഥന്‍ എന്ന പദവിയില്‍ നിന്ന് പിന്മാറുകയാണ്. അതേസമയം കമ്പനി ഓഹരി 2.22 ശതമാനം ഇടിഞ്ഞ് 1358.10 രൂപയിലാണ് ക്ലോസ് ചെയ്തത്.