ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഒരു ലക്ഷം കോടികൂടി കടമെടുത്ത് അദാനി

സിമന്റ് കമ്പനികള് സ്വന്തമാക്കിയതിനു പിന്നാലെ അവയുടെ ഓഹരികള് പണയംവെച്ച് ഒരു ലക്ഷം കോടിയിലേറെ രൂപ അദാനി കടംവാങ്ങി.

അദാനി ഗ്രൂപ്പിന്റെ കൈവശമുള്ള മുഴുവന് (എസിസി സിമന്റ്സിന്റെ 57ശതമാനവും അംബുജ സിമന്റ്സിന്റെ 63 ശതമാനവും) ഓഹരികളും പണയപ്പെടുത്തിയാണ് ഡോയ്ചെ ബാങ്കിന്റെ ഹോങ്കോങ് ശാഖയില് നിന്ന് കടമെടുത്തത്.

ചൊവാഴ്ചയിലെ ഓഹരി വില പ്രകാരം അംബുജയുടെ വിപണിമൂല്യം 1.13 ലക്ഷം കോടി രൂപയാണ്. ഇതുപ്രകാരം അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യം 71,988 കോടി രൂപവരും. പണയംവെച്ച എസിസിയുടെ 57ശമാതനം ഓഹരികള്ക്കാകട്ടെ 29,175 കോടി രൂപയുമാണ് മൂല്യമുള്ളത്. അതായത് രണ്ടുകമ്പനികളിലെയും അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൊത്തം മൂല്യം 1.01 ലക്ഷം കോടി രൂപയാണ്.

ഹരിത ഊര്ജം മുതല് മാധ്യമ മേഖലവരെ സ്വന്തമാക്കാന് കിണഞ്ഞ് പരിശ്രമിച്ച വ്യവസായി ലോക കോടീശ്വര പട്ടികയില് രണ്ടാം സ്ഥാനത്തെത്തിയപ്പോഴും വന് തോതില് കടമെടുപ്പ് തുടരുന്നതാണ് വ്യവസായ ലോകത്ത ഇപ്പോഴത്തെ ചര്ച്ച.

പുതിയ പുതിയ കമ്പനികള് സ്വന്തമാക്കുകയും അവയുടെ ഓഹരികള് പണയംവെച്ച് കടംവാങ്ങുകയുമാണ് അദാനി ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്നത്. അതിലൂടെ വിവിധ മേഖലകളിലെ കമ്പനികളാകും അദാനിയുടെ ലക്ഷ്യം.

ഈ വര്ഷം തുടക്കത്തിലാണ് ഹോള്സിമില് നിന്ന് സിമന്റ് കമ്പനികളുടെ ഓഹരികള് അദാനി സ്വന്തമാക്കിയത്. ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ഏറ്റെടുക്കലുകളും നടക്കുന്നത്.

രാജ്യത്തെ നിര്മാണ മേഖലയില് നിര്ണായക സ്വാധീനംചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് സിമന്റ് കമ്പനികള് അദാനി ഗ്രൂപ്പ് ഏറ്റെടുത്തിട്ടുള്ളത്. 2027ഓടെ ഈ കമ്പനകളിലെ വാര്ഷികശേഷി ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്.

X
Top