തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

എൻഡിടിവി ഏറ്റെടുക്കൽ: സ്ഥാപകർക്ക് കിട്ടിയത് 602 കോടി

ന്യൂഡൽഹി: അദാനി ഏറ്റെടുത്തതുവഴി പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ സ്ഥാപകരായ പ്രണോയ് റോയിക്കും രാധിക റോയിക്കും ലഭിച്ചത് 602.3 കോടി രൂപ. ഒരു ഓഹരിക്ക് 342.65 രൂപയെന്ന നിരക്കിലാണ് സ്ഥാപകരുടെ 27.26% ഓഹരി അദാനി വാങ്ങിയത്.

എൻഡിടിവിയിൽ 37.5 ശതമാനം ഓഹരിയുണ്ടായിരുന്ന അദാനി ഇതോടെയാണ് ഓഹരി വിഹിതം 64.71 ശതമാനമായി ഉയർത്തിയതും നിയന്ത്രണം പൂർണമായും ഏറ്റെടുത്തതും. എൻഡിടിവിയുടെ ഓഹരിവില 345.6 രൂപയാണ്. എൻഡിടിവിയുടെ 64.71% ഓഹരി ഏറ്റെടുക്കാൻ അദാനിക്ക് 3 ഘട്ടമായി ചെലവായത് ഏകദേശം 873 കോടി രൂപയാണ്.

ഏറ്റെടുക്കൽ നടപടി ഔദ്യോഗികമായി പൂർത്തിയായി.

ഏറ്റെടുക്കൽ ഇങ്ങനെ

1) 29.18% ഓഹരി: എൻഡിടിവിയിൽ 29.81% ഓഹരിയുണ്ടായിരുന്ന പ്രമോട്ടർ കമ്പനിയായ ആർആർപിആറിനെ 113.74 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പ് വരുതിയിലാക്കി.

2) 8.27% ഓഹരി: ഓപ്പൺ ഓഫറിൽ ഒരു ഓഹരിക്ക് 294 രൂപയെന്ന നിരക്കിൽ ചെലവാക്കിയത് 156.64 കോടി രൂപ.

3) 27.26% ഓഹരി: ഉടമകളായ പ്രണോയിയുടെയും രാധികയുടെയും 27.26% ഓഹരി 602.30 കോടി രൂപയ്ക്ക് വാങ്ങി.

X
Top