ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്

ന്യൂഡൽഹി: അമേരിക്കയിലെ പ്രമുഖ മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്.

6000 കോടി രൂപ മുതൽമുടക്കിൽ മുംബൈയിലും അഹമ്മദാബാദിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും മെഡിക്കൽ കോളജും നിർമിക്കും.

ഇളയ മകൻ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ ഭാഗമായാണ് ആശുപത്രിക്കു വേണ്ടിയുള്ള മുതൽമുടക്ക്. മയോ ക്ലിനിക,് ആശുപത്രിക്ക് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കും.

സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെടുന്നവർക്കും താങ്ങാവുന്ന ചെലവിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുകയാണു ലക്ഷ്യം.

X
Top