
ന്യൂഡെൽഹി: സോളാർ മൊഡ്യൂളുകൾ, വിൻഡ് ടർബൈനുകൾ, ഹൈഡ്രജൻ ഇലക്‌ട്രോലൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനായി കമ്പനി മൂന്ന് ജിഗാ ഫാക്ടറികൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി. പുനരുപയോഗ ഊർജ്ജ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രഖ്യാപിച്ച 70 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിന്റെ ഭാഗമായിയാണ് ഈ ഫാക്ടറികൾ സ്ഥാപിക്കുന്നത്.
2030-ഓടെ ലോകത്തിലെ ഏറ്റവും മികച്ച പുനരുപയോഗ ഊർജ ഉൽപ്പാദകരാകാൻ ലക്ഷ്യമിടുന്നതിനാൽ ഹരിത ഊർജ്ജ മൂല്യ ശൃംഖലയിലുടനീളം അദാനി ഗ്രൂപ്പ് നിക്ഷേപം ശക്തമാക്കുകയാണ്.
ഈ ജിഗാ ഫാക്ടറികൾ പോളിസിലിക്കൺ മുതൽ സോളാർ മൊഡ്യൂളുകൾ, കാറ്റ് ടർബൈനുകളുടെ സമ്പൂർണ്ണ നിർമ്മാണം, ഹൈഡ്രജൻ ഇലക്ട്രോലൈസറുകളുടെ നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുമെന്ന് അദാനി പറഞ്ഞു.
ഇത് അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള 20 GW ശേഷിയിലേക്ക് 45 GW പുനരുപയോഗ ഊർജ്ജ ശേഷി കുട്ടിച്ചേർക്കുമെന്ന് പ്രതീക്ഷിക്കന്നു. എതിരാളിയായ മുകേഷ് അംബാനി ഹരിത ഊർജ്ജ നിക്ഷേപത്തിന്റെ ഭാഗമായി അഞ്ചാമത്തെ ഗിഗാ ഫാക്ടറി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് അദാനിയുടെ ഈ പ്രഖ്യാപനം എന്നതും ഏറെ ശ്രദ്ധേയമാണ്.






