
ന്യൂഡല്‍ഹി:അദാനി ഗ്രൂപ്പ് ഓഹരികള്‍ ബുധനാഴ്ച നിക്ഷേപകരുടെ 40,000 കോടി രൂപയിലധികം നഷ്ടപ്പെടുത്തി. രണ്ടാഴ്ചയിലെ കനത്ത തകര്‍ച്ച നേരിട്ടതോടെയാണ് ഇത്. 10 അദാനി ഗ്രൂപ്പ് കമ്പനികളുടെ മൊത്തം മൂല്യം 8 ലക്ഷം കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്.
യു.എസ് ഷോര്‍ട്ട് സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണങ്ങള്‍ പുറത്തുവന്ന ജനുവരി 24 തൊട്ട് ഇതുവരെ 60 ശതമാനം മൂല്യം ഗ്രൂപ്പ് ഓഹരികള്‍ നഷ്ടപ്പെടുത്തി. പതാക വാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസാണ് ബുധനാഴ്ച കനത്ത തകര്‍ച്ച വരിച്ചത്. 10.43 ശതമാനം താഴ്ന്ന് 1404.85 രൂപയിലായിരുന്നു ക്ലോസിംഗ്.
അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍, അദാനി ഗ്രീന്‍ എന്നിവ 5 ശതമാനം ലോവര്‍ സര്‍ക്യൂട്ടിലെത്തിയപ്പോള്‍ അദാനി പവര്‍-5 ശതമാനം താഴ്ച, എന്‍ഡിടിവി-5 ശതമാനം താഴ്ച, അദാനി പോര്‍ട്ട്‌സ്, എസിസി-6 ശതമാനം താഴ്ച എന്നിങ്ങനെയാണ് മറ്റ് ഓഹരികള്‍ നേരിട്ട നഷ്ടം.ഇതോടെ മൊത്തം വിപണി മൂല്യവും ചോര്‍ന്നു. ബിഎസ്ഇയുടെ മാര്‍ക്കറ്റ് മൂല്യം 3.9 ലക്ഷം കോടി രൂപ കുറഞ്ഞ് 261.3 ലക്ഷം കോടി രൂപയിലെത്തി.
,78,798 കോടി രൂപ മൂല്യവുമായി അദാനി എന്റര്‍പ്രൈസസ് നിലവില്‍ 27ാം സ്ഥാനത്താണ്. അദാനി പോര്‍ട്ട്‌സ് ആന്റ് സെസ്, 37ാം സ്ഥാനത്ത്. എംക്യാപ്-1,26,001 കോടി രൂപ.
അദാനി ടോട്ടല്‍ ഗ്യാസ് 96657 കോടി രൂപയുമായി 49 ാം സ്ഥാനത്തും അദാനി ട്രാന്‍സ്മിഷന്‍ ആന്റ് അദാനി ഗ്രീന്‍ എന്നിവ യഥാക്രമം 92,613.78 കോടി രൂപ, 89917.60 കോടി രൂപ മൂല്യവുമായി 53,54 സ്ഥാനങ്ങളും വഹിക്കുന്നു.