പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ മൂല്യത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ വര്‍ധന

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ റിപ്പോര്‍ട്ടിന്മേല്‍ സെബി നടത്തുന്ന അന്വേഷണത്തെ കുറിച്ച്‌ സുപ്രിം കോടതി നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്‌ച ഉയര്‍ന്ന അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ ഇന്നലെയും മുന്നേറ്റം തുടര്‍ന്നു.

രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നേടിയ വന്‍വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്ത്‌ കൂടിയായ അദാനിയുടെ കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റത്തിന്‌ തിരികൊളുത്തി.

കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ മൂല്യത്തില്‍ 1.76 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ്‌ ഉണ്ടായത്‌. അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളിലും ഇന്നലെ മുന്നേറ്റം ദൃശ്യമായി.

ബ്ലൂംബെര്‍ഗിന്റെ അതിധനികരുടെ പട്ടികയില്‍ ഇരുപതാം സ്ഥാനത്താണ്‌ ഗൗതം അദാനി ഇപ്പോള്‍. കഴിഞ്ഞയാഴ്‌ച ഓഹരികളിലെ മുന്നേറ്റത്തെ തുടര്‍ന്ന്‌ ഗൗതം അദാനിയുടെ സമ്പത്തില്‍ 560 കോടി ഡോളറിന്റെ വര്‍ധനയാണുണ്ടായത്‌.

അദാനി ഗ്രൂപ്പിനെതിരെ സെബി നടത്തുന്ന അന്വേഷണത്തില്‍ അവിശ്വാസം രേഖപ്പെടുത്തുന്നതിന്‌ കാരണങ്ങളൊന്നും കാണുന്നില്ലെന്ന സുപ്രിം കോടതിയുടെ നിരീക്ഷണത്തെ തുടര്‍ന്ന്‌ കഴിഞ്ഞയാഴ്‌ച അദാനി ഗ്രൂപ്പ്‌ ഓഹരികളില്‍ കുതിപ്പ്‌ ദൃശ്യമായത്‌.

X
Top