സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

1 ലക്ഷം രൂപ 2 വര്‍ഷത്തില്‍ 66 ലക്ഷം രൂപയാക്കിയ ആറ് അദാനി ഗ്രൂപ്പ് ഓഹരികള്‍

കൊച്ചി: 1988 ല്‍ ഒരു ചെറിയ കാര്‍ഷികവ്യവസായ കമ്പനിയായി തുടങ്ങിയ അദാനി ഗ്രൂപ്പ് ഇന്ന് കല്‍ക്കരി വ്യാപാരം, മൈനിംഗ്, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജോത്പാദനം, വിതരണം തുടങ്ങിയ സമസ്തമേഖലകളിലും മുന്‍നിരയിലാണുള്ളത്. ഈയിടെ ഗ്രീന്‍ എനര്‍ജി, എയര്‍പോര്‍ട്ട്, ഡാറ്റ സെന്ററുകള്‍, സിമന്റ് മേഖലകളിലേയ്ക്കും കമ്പനി കാലെടുത്തുവച്ചു. കഴിഞ്ഞ 10 വര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ നേട്ടം നല്‍കിയ 6 അദാനി ഗ്രൂപ്പ് ഓഹരികളാണ് ചുവടെ. രണ്ട് വര്‍ഷം മുന്‍പ് ഇവയില്‍ ഓരോന്നിലും 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത്തെ മൊത്തം ആദായം 66 ലക്ഷം രൂപയായി മാറുമായിരുന്നു!

അദാനി പവര്‍
കഴിഞ്ഞ 2 വര്‍ഷത്തില്‍ 10.5 മടങ്ങ് ഉയര്‍ന്ന ഓഹരിയാണിത്. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 10.50 ലക്ഷമായി മാറുമായിരുന്നു.

അദാനി എന്റര്‍പ്രൈസസ്
2020 ഓഗസ്റ്റ് 21 ന് 233.35 രൂപ വിലയുണ്ടായിരുന്ന ഓഹരി നിലവില്‍ 3127 രൂപയിലാണുള്ളത്. അതായത് 2 വര്‍ഷത്തിനുള്ളില്‍ ഓഹരി 13.40 മടങ്ങ് ഉയര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിയ്ക്ക് ഇന്ന് ലഭ്യമാകുന്ന ആദായം 13.40 ലക്ഷം രൂപയായിരിക്കും.

അദാനി ഗ്രീന്‍ എനര്‍ജി
2020 ഓഗസ്റ്റ് 21ന് എന്‍എസ്ഇയില്‍ 376.55 രൂപ ലെവലില്‍ ക്ലോസ് ചെയ്ത അദാനി പവര്‍ ഓഹരിയുടെ ഇന്നത്തെ വില 2,422 രൂപ ആണ്. 6.45 മടങ്ങാണ് ഉയര്‍ച്ച. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 6.45 ലക്ഷം രൂപയായി മാറുമായിരുന്നു.

അദാനി ട്രാന്‍സ്മിഷന്‍
2020 ഓഗസ്റ്റ് 21 ന് 272.10 രൂപ വിലയുണ്ടായിരുന്ന ഓഹരിയുടെ നിലവിലെ വില 3612 രൂപയാണ്. 13.25 മടങ്ങ് വര്‍ദ്ധനവാണിത്. രണ്ട് വര്‍ഷം മുന്‍പത്തെ 1 ലക്ഷം രൂപ നിക്ഷേപം ഇന്ന് 13.25 ലക്ഷമായി മാറിയിക്കും.

അദാനി ടോട്ടല്‍ ഗ്യാസ്
2020 ഓഗസ്റ്റ് 21 ന് 165.55 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇന്നത്തെ വില 3380.80 രൂപ. വളര്‍ച്ച -20.40 മടങ്ങ്. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 20.40 ലക്ഷം രൂപയായി മാറുമായിരുന്നു.

അദാനി പോര്‍ട്ട്‌സ്
രണ്ട് വര്‍ഷത്തില്‍ 2.50 മടങ്ങ് വളര്‍ന്ന ഓഹരിയാണിത്. 354.35 രൂപയില്‍ നിന്നും 870 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 2.50 ലക്ഷം രൂപയായി മാറിയിരിക്കും.

X
Top