‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

പ്രതിസന്ധികളിൽ നിന്ന് അതിവേഗം ഉയർത്തെണീറ്റ് അദാനി ഗ്രൂപ്പ്; ഹിൻഡൻബർഗ് ആരോപണങ്ങൾ ഉയർന്നതിനുശേഷം മാത്രം ആകെ 80,000 കോടി രൂപയുടെ ഡീലുകൾ

ഹിൻഡൻബർഗ് തുടർച്ചയായി ആഞ്ഞടിച്ചിട്ടും പ്രതിസന്ധികളിൽ നിന്ന് അതിവേഗം ഉയർത്തെണീറ്റ് അദാനി ഗ്രൂപ്പ്. ഹിൻഡൻബർഗ് ആരോപണങ്ങൾ ഉയർന്നതിനുശേഷം മാത്രം ആകെ 80,000 കോടി രൂപയുടെ ഡീലുകളാണ് അദാനി നടത്തിയത്; 33 കമ്പനികളെയും ഏറ്റെടുത്തു.

വിദേശത്തെ കടലാസ് കമ്പനികൾ വഴി സ്വന്തം കമ്പനികളുടെ ഓഹരികളിലേക്ക് പണമൊഴുക്കുകയും അങ്ങനെ കൃത്രിമമായി വില പെരുപ്പിച്ച ഓഹരികൾ ഈടുവച്ച് വായ്പകളും മറ്റും തരപ്പെടുത്തിയെന്നുമായിരുന്നു അദാനിക്കെതിരെ ഹിൻഡൻബർഗ് തൊടുത്ത പ്രധാന ആരോപണം.

ആരോപണങ്ങളെ തുടർന്ന് അദാനിക്കമ്പനികളുടെ വിപണി മൂല്യത്തിൽ നിന്ന് 13.4 ലക്ഷം കോടി രൂപയോളമാണ് കൊഴിഞ്ഞുപോയത്. എന്നാൽ, ആരോപണം ആദ്യംവന്ന 2023 ജനുവരിക്ക് ശേഷം ഇതിനകം 80,000 കോടിയുടെ ഡീലുകൾ നടത്താനും അതുവഴി 33 കമ്പനികളെ സ്വന്തമാക്കാനും അദാനി ഗ്രൂപ്പിന് കഴിഞ്ഞു. കൂടുതൽ നിക്ഷേപം സ്വീകരിക്കാനും കഴിഞ്ഞെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഗ്രൂപ്പിന് ബിസിനസുള്ള എല്ലാ മേഖലകളിലും ഏറ്റെടുക്കലുകൾ നടന്നു. ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത് തുറമുഖ മേഖലയിൽ. 28,145 കോടി രൂപയാണ് ഈ മേഖലയിലെ കമ്പനികൾക്ക് വേണ്ടി ഗ്രൂപ്പ് ചെലവിട്ടത്. സിമന്റ് രംഗത്തെ ഏറ്റെടുക്കലിനായി 24,710 കോടി രൂപയും ചെലവാക്കി.

പുതിയ ബിസിനസ് മേഖലക്കായി 3,927 കോടിയുടെയും ഊർജ മേഖലയിൽ 2,544 കോടിയുടെയും കരാറിലെത്തി. കടക്കെണിയിലായ ജെപി ഗ്രൂപ്പിനെ 13,500 കോടി രൂപ മുടക്കി ഏറ്റെടുക്കുന്നത് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അന്തിമ ധാരണയിലെത്താത്ത ചില കരാറുകളും പരിഗണിച്ചിട്ടില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

അദാനിയെ ഉലച്ച ഷോർട്ട് സെല്ലിങ്
യുഎസ് ആസ്ഥാനമായ ഷോർട്ട് സെല്ലിങ് കമ്പനിയായ ഹിൻഡൻബർഗ് അതേ ആയുധം ഉപയോഗിച്ചായിരുന്നു അദാനിക്കെതിരെയും ആരോപണയുദ്ധത്തിനിറങ്ങിയത്. ഉയർന്ന വിലയ്ക്ക് ഓഹരികൾ വിൽക്കുകയും വില കുറയുമ്പോൾ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഓഹരികൾ വാങ്ങുകയും ചെയ്യുന്ന നിക്ഷേപ രീതിയാണ് ഷോർട്ട് സെല്ലിങ്.

ഇതുവഴി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. ഇന്ത്യയിൽ ഷോർട്ട് സെല്ലിങ്ങിന് നിയന്ത്രണങ്ങളുണ്ട്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകളുണ്ടെന്നാണ് 2023ലും 2024ലും ഹിൻഡൻബർഗ് ആരോപിച്ചത്. രണ്ട് തവണയും അദാനി ഗ്രൂപ്പ് ആരോപണം നിഷേധിച്ചിരുന്നു. ഓഹരി നിയന്ത്രണ ഏജൻസിയായ സെബി നടത്തിയ അന്വേഷണത്തിലും അദാനി ഗ്രൂപ്പിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു.

ലോകമാകെ പടർന്ന അദാനി ഗ്രൂപ്പ്
ഈ കാലയളവിൽ നിരവധി തുറമുഖങ്ങളാണ് ഗ്രൂപ്പ് സ്വന്തം പേരിൽ ചേർത്തത്. 2023 ഏപ്രിലിൽ 1,485 കോടി രൂപ ചെലവിട്ട് പുതുച്ചേരിയിലെ കാരക്കൽ തുറമുഖം ഏറ്റെടുത്തു. 3,080 കോടി രൂപയ്ക്ക് ഒഡീഷയിലെ ഗോപാൽപുർ തുറമുഖവും 2024ൽ അദാനി സ്വന്തമാക്കി.

അതേ വർഷം തന്നെ 1,550 കോടിയ്ക്ക് ദുബായിലെ ആസ്ട്രോ ഓഫ്ഷോറും 330 കോടിയ്ക്ക് ടാൻസാനിയയിലെ ദാറുസലാം തുറമുഖവും ഏറ്റെടുത്തു. അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയുടെ നിയന്ത്രണത്തിൽ ഇന്ത്യയിൽ മാത്രം വിഴിഞ്ഞം ഉൾപ്പെടെ നിരവധി തുറമുഖങ്ങളാണുള്ളത്.

X
Top