ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഗുജറാത്തിൽ ടൗൺഷിപ്പും സെസും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് ഭൂമി തേടിയെന്ന് മുഖ്യമന്ത്രി

അഹമ്മദാബാദ്: ഗുജറാത്തിൽ പ്രത്യേക സാമ്പത്തിക മേഖലയും ടൗൺഷിപ്പും നിർമ്മിക്കുന്നതിനായി സർക്കാറിൽ നിന്നും ഭൂമി തേടി അദാനി ഗ്രൂപ്പ്. 94,000 സ്വകയർ മീറ്റർ ഭൂമിയാണ് അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആം ആദ്മി പാർട്ടി ജാംജോധ്പൂർ എം.എൽ.എ ഹേമന്ത് ആഹിറിന്റെ ചോദ്യത്തിനാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മറുപടി നൽകിയത്.

അഹമ്മദബാദിലെ ഖോഡിയാർ, ഗാന്ധിനഗറിലെ ദാന്താലി ഗ്രാമങ്ങളിലായാണ് ഭൂമി തേടിയത്. സ്വന്തം പ്ലോട്ടുകൾക്ക് പകരമായാണ് അദാനി ഗ്രൂപ്പ് ഭൂമി തേടിയതെന്നും ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.

പകരം ഭൂമി കൈമാറാതെ ജാസ്പൂർ ഗ്രാമത്തിൽ 202 സ്വകയർ മീറ്റർ ഭൂമിയും അദാനി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്‍പെഷ്യൽ ഇക്കണോമിക് സോൺ നിർമ്മിക്കുന്നതിനായാണ് അഹമ്മദാബാദിലെ ഭൂമി. ടൗൺഷിപ്പിന് വേണ്ടിയാണ് ഗാന്ധിനഗർ ജില്ലയിൽ അദാനി ഭൂമി തേടിയതെന്നും ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സർക്കാർ പരിഗണിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് സർക്കാറിന്റെ ബജറ്റ് സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.

X
Top