ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

ടവർ സെമി കണ്ടക്ടറുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്

മുംബൈ: ഇസ്രായേലി ചിപ്പ് ഫാബ്രിക്കേഷൻ കമ്പനിയായ ടവർ സെമി കണ്ടക്ടറുമായി അദാനി ഗ്രൂപ്പ് കൈകോർത്തു. ഇന്ത്യയിൽ ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാൻ ടവർ സെമി കണ്ടക്ടർ കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിരുന്നു.

ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് യൂണിറ്റ് സ്ഥാപിക്കാൻ ആയിരുന്നു കേന്ദ്രസർക്കാറിന്റെ നിർദ്ദേശം.. ഇതേ തുടർന്നാണ് അദാനി ഗ്രൂപ്പുമായി കൈകോർത്തത്.

ഇവരുടെ വ്യവസായ യൂണിറ്റിന് മഹാരാഷ്ട്രയിൽ പനവേലിലെ തലോജ ഐഎംഡിസിയിൽ അംഗീകാരം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.

ആകെ 83947 കോടി രൂപയുടെ വ്യവസായി യൂണിറ്റിനാണ് അംഗീകാരം നൽകിയത്. ഇതടക്കം വമ്പൻ തൊഴിലവസരങ്ങൾ നൽകുന്ന മൂന്ന് വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു.

മൂന്നു പദ്ധതികളിൽ നിന്നുമായി 1,20,220 കോടി രൂപയുടെ നിക്ഷേപമാണ് മഹാരാഷ്ട്രയിൽ എത്തുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുവഴി പ്രത്യക്ഷമായി 14800 പേർക്ക് തൊഴിലവസരം ഉണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

പൂനയിൽ സ്കോഡയുടെ ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയും ഛത്രപതി സമ്പാജി നഗറിൽ ടയോട്ട കിർലോസ്കറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയുമാണ് മറ്റ് വ്യവസായ പദ്ധതികൾ.

X
Top