ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അദാനി ഗ്രൂപ്പ്‌ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്തി

ദാനി ഗ്രൂപ്പിലെ അദാനി ട്രാന്‍സ്‌മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികള്‍ കൂടുതല്‍ ഓഹരികള്‍ പണയപ്പെടുത്തിയതായി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു.

മാര്‍ച്ച്‌ ആറിന്‌ അദാനി ഗ്രീന്‍ എനര്‍ജിയുടെ 0.99 ശതമാനവും അദാനി ട്രാന്‍സ്‌മിഷന്റെ 0.76 ശതമാനവും ഓഹരികളാണ്‌ പണയപ്പെടുത്തിയത്‌.

ഇതോടെ എസ്‌ബിഐ കാപ്‌ ട്രസ്റ്റിയില്‍ അദാനി ഗ്രീന്‍ എനര്‍ജി പണയപ്പെടുത്തിയ ഓഹരികള്‍ രണ്ട്‌ ശതമാനവും അദാനി ട്രാന്‍സ്‌മിഷന്‍ പണയപ്പെടുത്തിയ ഓഹരികള്‍ 1.32 ശതമാനവുമായി.

ഓഹരികള്‍ പണയപ്പെടുത്തി എടുത്ത വായ്‌പയില്‍ 7374 കോടി രൂപ വിദേശ ബാങ്കുകളിലും ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളിലും തിരിച്ചടച്ചതായി ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ അദാനി ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ അറിയിച്ചിരുന്നു.

ഇതോടെ അദാനി പോര്‍ട്‌സിന്റെ പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഓഹരികളുടെ 11.8 ശതമാനം പണയത്തില്‍ നിന്ന്‌ വിമുക്തമായി.

അദാനി എന്റര്‍പ്രൈസസ്‌, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്‌മിഷന്‍ എന്നീ കമ്പനികളുടെ കാര്യത്തില്‍ ഇത്‌ യഥാക്രമം നാല്‌ ശതമാനവും 1.2 ശതമാനവും 4.5 ശതമാനവുമാണ്‌.

ഫെബ്രുവരിയില്‍ അദാനി ഗ്രൂപ്പ്‌ ഓഹരികള്‍ പണയപ്പെടുത്തി എടുത്ത വായ്‌പയില്‍ മൊത്തം 16,400 കോടി രൂപയോളമാണ്‌ തിരിച്ചടച്ചത്‌.

X
Top