ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

അദാനി ഗ്രൂപ്പും ടവർ സെമികണ്ടക്ടറും ചർച്ചകൾ നിർത്തിവച്ചു

മുംബൈ: 10 ബില്യണ്‍ ഡോളറിന്‍റെ ചിപ്പ് നിർമാണ പദ്ധതി ആരംഭിക്കാനായി നടന്നുവന്നിരുന്ന ചർച്ചകൾ അദാനി ഗ്രൂപ്പും ഇസ്രയേൽ കന്പനിയായ ടവർ സെമികണ്ടക്ടറും താല്കാലികമായി നിർത്തിവച്ചു.

പദ്ധതി ലാഭകരമല്ലെന്ന നിഗമനത്തിൽ അദാനി ഗ്രൂപ്പ് എത്തിച്ചേർന്നുവെന്നാണ് കരുതപ്പെടുന്നത്. 5000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യം വച്ചുള്ള ഫാക്ടറി സ്ഥാപിക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിരുന്നു.

ടവർ ഗ്രൂപ്പ് നടത്തുന്ന മുതൽമുടക്കിൽ അദാനി ഗ്രൂപ്പ് തൃപ്തരല്ലെന്നും അഭ്യൂഹങ്ങളുണ്ട്.

X
Top