എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

രാജ്യത്ത് ചെറു വിമാനങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് വരുന്നു; അദാനി ഗ്രൂപ്പും എംബ്രെയറും സഹകരണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പും ബ്രസീലിയൻ വിമാന നിർമ്മാണ കമ്പനിയായ എംബ്രെയറും ഇന്ത്യയിൽ വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈൻ (Final Assembly Line)സ്ഥാപിക്കുന്നതിനുള്ള സഹകരണം പ്രഖ്യാപിച്ചു.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ വ്യോമയാന വിപണികളിലൊന്നായ ഇന്ത്യൻ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് നീക്കം. ടയർ-2,ടയർ-3നഗരങ്ങളിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്താനുതകുന്ന തരം എയര്‍ ക്രാഫ്ടുകളാവും നിര്‍മ്മിക്കുക.

ന്യൂഡൽഹിയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് സഹകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാങ്കേതിക വിദ്യ കൈമാറ്റം,നൈപുണ്യ വികസനം,ശക്തമായ സപ്ലൈ ചെയിൻ എന്നിവയിലൂടെ ഇന്ത്യയെ പ്രാദേശിക വിമാന നിർമ്മാണത്തിലെ വിശ്വസനീയ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് ഇരു കമ്പനികളും പറയുന്നു.

150 സീറ്റുകൾ വരെ ശേഷിയുള്ള കൊമേഴ്‍ഷ്യൽ ജെറ്റുകളാണ് എംബ്രെയർ നിർമ്മിക്കുന്നത്. പങ്കാളിത്തം നിലവിൽ വരുന്നതോടെ ഇവ ഇന്ത്യയിൽ തന്നെ കൂട്ടിച്ചേര്‍ക്കും.അദാനി ഗ്രൂപ്പ് ഇതുവഴി വിമാന നിർമ്മാണ രംഗത്തേക്കും കടക്കുകയാണ്.

X
Top