നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

ഒന്നിലധികം ഏറ്റെടുക്കലുകൾ നടത്തി അദാനി ഗ്രീൻ എനർജി

മുംബൈ: ഗുജറാത്തിലെ ദയാപാറിൽ 50 മെഗാവാട്ട് പ്രവർത്തനക്ഷമമായ കാറ്റ് പവർ പ്രോജക്ടുകൾ കൈവശം വച്ചിരിക്കുന്ന മൂന്ന് സ്ഥാപനങ്ങളെ സ്വന്തമാക്കി അദാനി ഗ്രീൻ എനർജി ലിമിറ്റഡ്. ഐനോക്സ് ഗ്രീൻ എനർജി സർവീസസ് ലിമിറ്റഡിൽ നിന്നാണ് (ഐജിഇഎസ്എൽ) കമ്പനി ഈ സ്ഥാപനങ്ങളെ ഏറ്റെടുത്തത്.

ഐനോക്സ് വിൻഡിന്റെ ഒരു ഉപസ്ഥാപനമാണ് ഐ‌ജി‌ഇ‌എസ്‌എൽ. വിൻഡ് വൺ റെനർജി ലിമിറ്റഡ് (WORL), വിൻഡ് ത്രീ റെനർജി ലിമിറ്റഡ് (WTRL), വിൻഡ് ഫൈവ് റെനർജി ലിമിറ്റഡ് (SFRL) എന്നിവയാണ് അദാനി ഗ്രീൻ എനർജി ഏറ്റെടുത്ത മൂന്ന് എസ്പിവികൾ.

ഈ ഇടപാടിനെക്കുറിച്ച് അദാനി ഗ്രീനും ഐനോക്സ് വിൻഡും സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. 2019-ലെ എസ്ഇസിഐ ലേലത്തിലൂടെയാണ് ഐനോക്‌സ് വിൻഡ് ഈ സ്ഥാപനങ്ങളെ സ്വന്തമാക്കിയത്. ഏറ്റെടുക്കൽ കമ്പനിയുടെ മൂല്യം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദാനി ഗ്രീൻ പറഞ്ഞു.

മൂന്ന് എസ്പിവികൾക്കുമായി കഴിഞ്ഞ സാമ്പത്തിക വർഷം 121 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്നതായി അദാനി ഗ്രീൻ അതിന്റെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു.

X
Top