ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

സിബിയ അനലിറ്റിക്സിനെ ഏറ്റെടുക്കാൻ അദാനി എന്റർപ്രൈസസ്

മുംബൈ: സിബിയ അനലിറ്റിക്സ് ആൻഡ് കൺസൾട്ടിങ് സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികൾ ഏറ്റെടുക്കാൻ ഒരുങ്ങി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL). ഇതുമായി ബന്ധപ്പെട്ട് ഒരു ബൈൻഡിംഗ് ടേം ഷീറ്റിൽ ഒപ്പുവെച്ചതായി എഇഎൽ അറിയിച്ചു.

അംഗുമാൻ ഭട്ടാചാര്യ സ്ഥാപിച്ച കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു അഡ്വാൻസ്ഡ് അനലിറ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് കമ്പനിയാണ് സിബിയ അനലിറ്റിക്സ്. ഈ വർഷം ഓഗസ്റ്റിൽ, അദാനി എന്റർപ്രൈസസ് 3 ട്രില്യൺ വിപണി മൂലധനം കടന്നിരുന്നു.

ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡിന്റെ (എൻ‌ഡി‌ടി‌വി) 29.18 ശതമാനം ഓഹരികൾ വാങ്ങുമെന്നും കമ്പനിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാൻ ഓപ്പൺ ഓഫർ നൽകുമെന്നും അദാനി ഗ്രൂപ്പിന്റെ മീഡിയ വിഭാഗം അതേ മാസം പ്രഖ്യാപിച്ചിരുന്നു. പവർ ട്രേഡിംഗ്, കൽക്കരി വ്യാപാരം, കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര വ്യാപാര സ്ഥാപനങ്ങളിലൊന്നാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ്.

X
Top