
മുംബൈ: അദാനി ഡാറ്റ നെറ്റ്‌വർക്ക്സിന് ആക്‌സസ് സേവനങ്ങൾക്കായി ഏകീകൃത ലൈസൻസ് ലഭിച്ചു. ഇത് രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളും നൽകാൻ കമ്പനിയെ പ്രാപ്‌തമാക്കുന്നുവെന്ന് രണ്ട് ഔദ്യോഗിക സ്രോതസ്സുകൾ അറിയിച്ചു.
അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂണിറ്റായ അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് (എഡിഎൻഎൽ) 5ജി സ്പെക്‌ട്രം ലേലത്തിൽ 20 വർഷത്തേക്ക് 212 കോടി രൂപ വിലമതിക്കുന്ന 26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.
വൈദ്യുതി വിതരണം മുതൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഗ്യാസ് റീട്ടെയിലിംഗ് എന്നിവയെ പിന്തുണയ്ക്കുന്നതിനായി തങ്ങളുടെ ഡാറ്റാ സെന്ററുകൾക്കും സൂപ്പർ ആപ്പിനുമായി എയർവേവ് ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.