രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

അദാനി എയര്‍പോര്‍ട്‌ ഹോള്‍ഡിംഗ്‌സിന്റെ ഐപിഒ 2027ഓടെ

ഗൗതം അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി എയര്‍പോര്‍ട്‌ ഹോള്‍ഡിംഗ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) 2027 മാര്‍ച്ചോടെ നടക്കുമെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നിലവില്‍ അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ ഉടമസ്ഥതയിലാണ്‌ അദാനി എയര്‍പോര്‍ട്‌ ഹോള്‍ഡിംഗ്‌സ്‌.

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 10,000 കോടി ഡോളര്‍ നിക്ഷേപം നടത്താനാണ്‌ അദാനി ഗ്രൂപ്പിന്റെ പദ്ധതി. ഇതിനുള്ള ധനം സമാഹരിക്കുന്നതിന്റെ ഭാഗമായാണ്‌ ഐപിഒ നടത്തുന്നത്‌.

ഊര്‍ജം, ലോജിസ്റ്റിക്‌സ്‌, അടിസ്ഥാന സൗകര്യം തുടങ്ങിയ ബിസിനസുകള്‍ വിപുലീകരിക്കാനാണ്‌ നിക്ഷേപം നടത്തുന്നത്‌.

നിലവില്‍ ഇന്ത്യയിലെ എട്ട്‌ വിമാനത്താവളങ്ങളാണ്‌ അദാനി എയര്‍പോര്‍ട്‌ ഹോള്‍ഡിംഗ്‌സ്‌ പ്രവര്‍ത്തിപ്പിക്കുന്നത്‌. മുംബൈയില്‍ പുതിയ ടെര്‍മിനല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തുറക്കും.

2030നുള്ളില്‍ മെറ്റല്‍ ബിസിനസ്‌ ലിസ്റ്റ്‌ ചെയ്യാനും അദാനി ഗ്രൂപ്പിന്‌ പദ്ധതിയുണ്ട്‌. നിലവില്‍ അദാനി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 12 കമ്പനികളാണ്‌ ലിസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

X
Top