വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

100 പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ ഏയ്‌സര്‍ ഇന്ത്യ

ലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ രംഗത്തെ പ്രമുഖരും തായ്‌വാന്‍ കമ്പനിയുമായ ഏയ്‌സര്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2024-25) ഇന്ത്യയില്‍ 100 നഗരങ്ങളിലായി 100 പുതിയ സ്റ്റോറുകള്‍ തുറക്കുമെന്നു ഏയ്‌സര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹരീഷ് കോഹ്‌ലി അറിയിച്ചു.

ഇതിലൂടെ റീട്ടെയ്ല്‍ രംഗത്തെ സാന്നിധ്യം വികസിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

ബെംഗളുരുവില്‍ ഏയ്‌സര്‍ പ്യുവര്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ് ലോഞ്ച് ചെയ്തു.

ടെലിവിഷന്‍, വാട്ടര്‍ പ്യൂരിഫയര്‍, എയര്‍ സര്‍ക്കുലേറ്റര്‍, ഫാന്‍, വാക്വം ക്ലീനര്‍, പേഴ്‌സണല്‍ കെയര്‍ തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഏയ്‌സര്‍ പ്യുവര്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡ്.

ഡിക്‌സണ്‍ ടെക്‌നോളജീസുമായി സഹകരിച്ച് എല്ലാ ഏയ്‌സര്‍ പ്യുവര്‍ ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുമെന്നു കമ്പനി അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ ഈ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും ഏയ്‌സര്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

X
Top