ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എസിസിയും നൈകയും നിഫ്‌റ്റി നെക്‌സ്റ്റ്‌ 50യില്‍ നിന്ന്‌ പുറത്താകും

സെപ്‌റ്റംബര്‍ 29 മുതല്‍ എസിസി, നൈക, എച്ച്‌ഡിഎഫ്‌സി എഎംസി, ഇന്‍ഡസ്‌ ടവേഴ്‌സ്‌, പേജ്‌ ഇന്റസ്‌ട്രീസ്‌എന്നീ ഓഹരികള്‍ക്ക്‌ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50യിലെ സ്ഥാനം നഷ്‌ടമാകും.

ഈ ഓഹരികള്‍ക്ക്‌ പകരം പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ശ്രീറാം ഫിനാന്‍സ്‌. ടിവിഎസ്‌ മോട്ടോര്‍, ട്രെന്റ്‌, സൈഡസ്‌ ലൈഫ്‌ സയന്‍സ്‌ എന്നീ ഓഹരികള്‍ നിഫ്‌റ്റി നെക്‌സ്റ്റ്‌ 50 സൂചികയില്‍ ഇടം പിടിക്കും.

സമാനമായ മാറ്റം നിഫ്‌റ്റി 100 സൂചികയിലുണ്ടാകും. നേല്‍പ്പറഞ്ഞ അഞ്ച്‌ ഓഹരികള്‍ക്ക്‌ പുറമെ ടാറ്റാ മോട്ടോഴ്‌സ്‌ കൂടി നിഫ്‌റ്റി 100 സൂചികയില്‍ ഇടംപിടിക്കും. നിഫ്‌റ്റി നെക്‌സ്റ്റ്‌ 50, നിഫ്‌റ്റി 100 എന്നീ സൂചികകളില്‍ നിന്ന്‌ പുറത്താകുന്ന ഓഹരികള്‍ ഈ വര്‍ഷം വിപണിമൂല്യത്തില്‍ ഇടിവ്‌ നേരിട്ടിരുന്നു.

എസിസിയുടെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 22.21 ശതമാനമാണ്‌ ഇടിഞ്ഞത്‌. നൈക 14.28 ശതമാനവും ഇന്‍ഡസ്‌ ടവേഴ്‌സ്‌ 14.29 ശതമാനവും പേജ്‌ ഇന്റസ്‌ട്രീസ്‌ 1.72 ശതമാനവും ഇടിവ്‌ നേരിട്ടു.

നിഫ്‌റ്റി 500 സൂചികയില്‍ നിന്ന്‌ 18 കമ്പനികള്‍ ഒഴിവാക്കപ്പെടും. ഇന്ത്യാബുള്‍സ്‌ റിയല്‍ എസ്റ്റേറ്റ്‌, ഹിന്ദുജ ഗ്ലോബല്‍ സൊല്യൂഷന്‍സ്‌, ജിന്റാല്‍ വേള്‍ഡ്‌ വൈഡ്‌, ഗോദ്‌റെജ്‌ അഗ്രോവറ്റ്‌ തുടങ്ങിയ കമ്പനികള്‍ക്കാണ്‌ സ്ഥാനം നഷ്‌ടമാകുന്നത്‌.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌, ഗില്ലെറ്റ്‌ ഇന്ത്യ, ഗ്ലെന്‍മാര്‍ക്ക്‌ ലൈഫ്‌ സയന്‍സ്‌, അലോക്‌ ഇന്റസ്‌ട്രീസ്‌, പ്രോക്‌ടര്‍ & ഗ്യാംബ്‌ള്‍ ഹെല്‍ത്ത്‌, കിര്‍ലോസ്‌കര്‍ ഫെറസ്‌ ഇന്റസ്‌ട്രീസ്‌ തുടങ്ങിയ കമ്പനികള്‍ പകരം ഇടംപിടിക്കും.

X
Top