ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബൈജൂസില്‍ നിക്ഷേപമിറക്കാന്‍ അബുദാബി ആസ്ഥാനമായ 10 എക്‌സ്എഡി

മുംബൈ: എഡ് ടെക്ക് കമ്പനി ബൈജുസില്‍ നിക്ഷേപം നടത്താന്‍ അബുദാബി ആസ്ഥാനമായ 10എക്‌സ് എഡി ഒരുങ്ങുന്നു. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവൃത്തങ്ങള്‍ അറിയിച്ചു. പാരന്റിംഗ് കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിലോ ട്യൂട്ടറിംഗ് വിഭാഗമായ ആകാശ് എഡ്യൂക്കേഷന്‍ സര്‍വീസസിലോ (എഇഎസ്) ആയിരിക്കും നിക്ഷേപം.

ടെക്‌നോളജി കമ്പനികളിലെ ഘടനാപരമായ നിക്ഷേപങ്ങളില്‍ വൈദഗ്ധ്യം നേടിയ ഫണ്ട് പൂളാണ് 10 എക്‌സ് എഡി. ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചോ, ഫാമിലി ഓഫീസുകള്‍ മുഖേനെയോ തനിച്ചോ ആയിരിക്കും 10എക്‌സ് എഡി നിക്ഷേപമിറക്കുക.400-600 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ബൈജൂസ് ശ്രമിക്കുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

200-250 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിനായി പ്രമുഖ യുഎസ് സ്വകാര്യ ഇക്വിറ്റി, ബദല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റിനെ ബൈജൂസ് നേരത്തെ സമീപിച്ചിരുന്നു. ആകാശിന്റെ പ്രവര്‍ത്തന ചെലവുകള്‍ക്കായാണ് ഫണ്ട് തേടുന്നത്. ബൈജൂസിന്റെ ട്യൂട്ടറിംഗ് സേവന യൂണിറ്റാണ് ആകാശ്.

ആകാശിന്റെ 8,000 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗിന് (ഐപിഒ) ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനായി ടെക്സാസ് പസഫിക് ഗ്രൂപ്പ് ക്യാപിറ്റല്‍ (ടിപിജി) പോലുള്ള നിക്ഷേപകരുമായി അവര്‍ ചര്‍ച്ചകള്‍ തുടങ്ങി. എന്നാല്‍ ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നാണ് പ്രീ ഐപിഒ ഫണ്ട സമാഹരണത്തിന് ബൈജൂസ് ഒരുങ്ങുന്നത്.

2021 ല്‍ ഏകദേശം 950 മില്യണ്‍ ഡോളറിനാണ് ബൈജൂസ് ആകാശിനെ ഏറ്റെടുക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പോലുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി കൗമാരക്കാരെ സഹായിക്കുന്ന, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള സ്ഥാപനമാണ് ആകാശ്.

X
Top