
കൊച്ചി: ക്രിസ്മസ് ആഘോഷം ആല്‍മണ്ട്സിന്റെ പോഷക ഗുണങ്ങള്‍ക്കൊപ്പം ആഘോഷിക്കുക എന്ന സന്ദേശമുയര്‍ത്തി ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയ പുതിയ കാംപെയ്ന് തുടക്കമിട്ടു. ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുന്ന വേളയില്‍, ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും കാലിഫോര്‍ണിയ ആല്‍മണ്ട്സെന്ന് കാംപെയ്ന്‍ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സമ്മാന പൊതികളും, വീട്ടിലുണ്ടാക്കിയ ബദാം വിഭവങ്ങളും സ്നേഹവും ആഘോഷവും പങ്കുവെക്കുന്നതിനൊപ്പം ആരോഗ്യവും സന്തോഷവും പകരാനുള്ള ഒരു മാര്‍ഗം കൂടി സൃഷ്ടിക്കും. വൈവിധ്യമാര്‍ന്ന ഉപയോഗമാണ് ബദാമിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്പൈസ്ഡ് ഫ്രൂട്ട് കേക്കുകള്‍, കുക്കീസ് എന്നിവ മുതല്‍ പരമ്പരാഗത ഇന്ത്യന്‍ മധുര പലഹാരങ്ങളിലും ബേക്ക് ചെയ്ത പലഹാരങ്ങളിലും വരെ എളുപ്പത്തില്‍ ബദാം ഉള്‍പ്പെടുത്താം. ഇന്ത്യയില്‍ കൂടുതല്‍ കുടുംബങ്ങള്‍ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ പിന്തുടരുന്നതിനാല്‍, തിരക്കേറിയ ഡിസംബര്‍ ദിവസങ്ങളില്‍ പോഷക സമൃദ്ധമായ തുടക്കം നല്‍കാന്‍ പ്രഭാത ഭക്ഷണത്തിലും കാലിഫോര്‍ണിയ ആല്‍മണ്ട്സ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും കാംപെയ്ന്‍ പറയുന്നു. ബോളിവുഡ് താരം സോഹ അലി ഖാന്‍, ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് കണ്‍സള്‍ട്ടന്റ് ഷീല കൃഷ്ണ സ്വാമി, റിതിക സമദ്ദാര്‍, ആയുര്‍വേദ വിദഗ്ധ ഡോ. മധുമിത കൃഷ്ണന്‍ തുടങ്ങിയവര്‍ കാംപെയ്നില്‍ പങ്കെടുക്കുന്നുണ്ട്.






