ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

52 ആഴ്ച താഴ്ച വരിച്ച് ആരതി ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: ഫാര്‍മ ബിസിനസിന്റെ വിഭജനം (ഡിമെര്‍ജര്‍) നടക്കാനിരിക്കെ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് നിര്‍മ്മാതാക്കളായ ആരതി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഒക്‌ടോബര്‍ 19 ന് 52 ആഴ്ച താഴ്ചവരിച്ചു. ഡിമെര്‍ജറിന്റെ റെക്കോര്‍ഡ് തീയതി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് ഒക്ടോബര്‍ 20, വ്യാഴാഴ്ചയാണ്. ഡിമെര്‍ജര്‍ യഥാര്‍ത്ഥ്യമാകുന്നതോടെ ആരതി ഫാര്‍മലാബ്‌സിന്റെ ഓഹരികള്‍ ആരതി ഇന്‍ഡസ്ട്രീസ് ഓഹരിയുടമകള്‍ക്ക് ലഭ്യമാകും.

4 ആരതി ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് ഒരു ആരതി ഫാംലാബ്‌സ് എന്ന അനുപാതത്തിലാണ് ഓഹരി ലഭ്യമാവുക. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കമ്പനി ഡിമെര്‍ജര്‍ പ്രഖ്യാപിച്ചത്. വിഭജിച്ചുപോകുന്ന ഫാര്‍മ ബിസിനസിന്റെ ലിസ്റ്റിംഗ് ഡിസംബര്‍ മധ്യത്തോടെ നടക്കുമെന്നും കമ്പനി അറിയിക്കുന്നു.

ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പ്രകാരം അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പ്രൊജക്ട് തടസ്സങ്ങളും ആരതി ഇന്‍ഡസ്ട്രീസിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ലക്ഷ്യവില 685 താഴ്ത്തി അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് മോര്‍ഗന്‍ സ്റ്റാന്‍ലി സ്‌റ്റോക്കിന് നല്‍കിയിരിക്കുന്നത്. ഇതോടെ ഓഹരി 8.26 ശതമാനം താഴ്്ന്ന് 642 രൂപയിലെത്തി.

പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട സ്റ്റോക്ക് 683 രൂപയില്‍ ക്ലോസ് ചെയ്തു. എങ്കിലും ആറ് മാസത്തില്‍ 27 ശതമാനവും 2022 മൊത്തത്തില്‍ 32 ശതമാനവും തകര്‍ച്ചയാണ് ഓഹരി നേരിട്ടത്.

X
Top