
മുംബൈ: എന്‍എസ്‌ഇയുടെ പ്രമുഖ സൂചികകളില്‍ ത്രൈമാസ അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍ നിലവില്‍ വന്നു. നിഫ്‌റ്റി 200 മൊമന്റം 30, നിഫ്‌റ്റി മിഡ്‌കാപ് 150 മൊമന്റം 50, നിഫ്‌റ്റി 500 മൊമന്റം 50 എന്നീ സൂചികകളില്‍ നിലവിലുള്ള ചില ഓഹരികളെ ഒഴിവാക്കുകയും പുതിയ ഓഹരികളെ ഉള്‍പ്പെടുത്തുകയും ചെയ്തു.
നിഫ്‌റ്റി 50, നിഫ്‌റ്റി നെക്‌സ്റ്റ് 50, നിഫ്‌റ്റി മിഡ്‌കാപ് 150, നിഫ്‌റ്റി സ്‌മോള്‍കാപ് 250 എന്നീ സൂചികകളില്‍ ഉള്‍പ്പെടുന്ന ഓഹരികളുടെ വെയിറ്റേജില്‍ മാറ്റങ്ങളുണ്ട്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളുടെ വെയിറ്റേജ് ഉയരുമ്പോള്‍ റിലയന്‍സ് ഇന്റസ്‌ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഫോസിസ് എന്നീ ഓഹരികളുടെ വെയിറ്റേജ് താഴ്ന്നു.
ഇതിന് അനുസരിച്ച് ഈ ഓഹരികളില്‍ പുതിയ നിക്ഷേപം എത്തുകയും പിന്‍വലിക്കുകയും ചെയ്യും.
നിഫ്‌റ്റി 200 മൊമന്റം 30 സൂചികയില്‍ 20 ഓഹരികളെ ഉള്‍പ്പെടുത്തുകയും 20 ഓഹരികളെ ഒഴിവാക്കുകയും ചെയ്തു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളെ ഈ സൂചികയില്‍ ഉള്‍പ്പെടുത്തി.
മഹീന്ദ്ര & മഹീന്ദ്ര, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ എന്നീ ഓഹരികളെ ഒഴിവാക്കി.