ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

വൃക്കരോഗ വിദഗ്ധരുടെ സമ്മേളനം ആരംഭിച്ചു

കൊച്ചി : വൃക്കരോഗ വിദഗ്ധരുടെ നാലാമത് സമ്മേളനം ഡിലൈറ്റ് 2022ന് കൊച്ചിയിൽ തുടക്കമായി. വിപിഎസ് ലേക്‌ഷോർ ആശുപത്രി, അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്സ് എന്നിവർ സംയുക്തമായാണ് ജൂലൈ 23, 24 തീയതികളിൽ സമ്മേളനം സംഘടിപ്പിക്കുന്നത്. വൃക്കമാറ്റ ശസ്ത്രക്രിയയിലെ വെല്ലുവിളികൾ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സങ്കീർണതകൾ നൂതന ചികിത്സാരീതികൾ, കൊവിഡും വൃക്കമാറ്റ ശസ്ത്രക്രിയയും തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുക എന്നതാണ് ഈ ദ്വിദിന സമ്മേളനത്തിന്റെ ലക്‌ഷ്യം.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 23ന് സിഎംസി വെല്ലൂർ നെഫ്രോളജി വിഭാഗം മുൻ പ്രൊഫസർ & എച്ച്ഒഡി ഡോ ചാക്കോ കൊരുള ജേക്കബ് നിർവഹിച്ചു.

“വൃക്കരോഗികളിൽ അവയവമാറ്റ ശസ്ത്രക്രിയ 95 ശതമാനത്തോളം വിജയ സാധ്യതയുള്ള ഏറ്റവും അനുയോജ്യമായ ചികിത്സാരീതിയാണെങ്കിലും അവയവ ദൗർലഭ്യം, സ്വീകർത്താവുമായുള്ള ചേർച്ച തുടങ്ങിയ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുന്നു” എന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രി നെഫ്രോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റേഷൻ വിഭാഗം ഡയറക്ടർ ഡോ എബി എബ്രഹാം എം പറഞ്ഞു. ഡോ ആർ കെ ശർമ (സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്, മെഡാൻറ്റ മെഡ്‌സിറ്റി, ലക്ക്‌നൗ), ഡോ സക്‌സീന അലക്‌സാണ്ടർ (പ്രൊഫസർ, നെഫ്രോളജി, സിഎംസി വെല്ലൂർ), ഡോ നാരായൺ പ്രസാദ് (പ്രൊഫസർ & ഹെഡ് നെഫ്രോളജി, എസ്‌ജിപിജിഐ ലക്ക്‌നൗ, സെക്രട്ടറി ഇന്ത്യൻ സൊസൈറ്റി ഓഫ് നെഫ്രോളജി), ഡോ വിവേക് കുറ്റെ (പ്രൊഫസർ, നെഫ്രോളജി, ഐകെഡിആർസി അഹമ്മദാബാദ്, സെക്രട്ടറി ഓഫ് ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ) എന്നിവർ സംസാരിച്ചു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള വൃക്കരോഗ വിദഗ്ധരും സർജന്മാരും പങ്കെടുത്തു. സമ്മേളനം 24ന് സമാപിക്കും.

X
Top