വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

2024ല്‍ സാമ്പത്തിക പ്രൊഫഷണലുകള്‍ക്ക് വന്‍ അവസരമെന്ന് എസിസിഎ

കൊച്ചി: ഇന്ത്യന്‍ കമ്പനികളില്‍ 96 ശതമാനവും 2024-ല്‍ സാമ്പത്തിക രംഗത്തെ പ്രൊഫഷണലുകളെ റിക്രൂട്ടു ചെയ്യാന്‍ പദ്ധതിയിടുന്നതായി അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (എസിസിഎ) നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു.

കഴിവുള്ള സാമ്പത്തിക പ്രൊഫഷണലുകളുടെ നിയമനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായാണ് 80 ശതമാനത്തോളം ഇന്ത്യന്‍ തൊഴില്‍ദാതാക്കളും ചൂണ്ടിക്കാട്ടിയത്.

അക്കൗണ്ടന്‍സി, ഫിനാന്‍സ് രംഗങ്ങളില്‍ ആഗോള നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതകള്‍ നേടാനുള്ള സംവിധാനമൊരുക്കാന്‍ എസിസിഎ ശ്രമിക്കുന്നുണ്ട്. അക്കൗണ്ടന്റുമാര്‍ക്കും ഈ രംഗത്തേക്കു കടന്നു വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും എണ്ണമറ്റ അവസരങ്ങളാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഒപ്പം ലഭിക്കുന്നതെന്ന് എസിസിഎ ഇന്ത്യ ഡയറക്ടര്‍ സജിദ് ഖാന്‍ പറഞ്ഞു.

X
Top